ധനകാര്യം

പിഴ ഒഴിവാക്കണോ?; ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള കാലാവധി അവസാനിക്കാന്‍ ഇനി മൂന്ന് ദിവസം മാത്രം 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള കാലാവധി അവസാനിക്കാന്‍ ഇനി മൂന്ന് ദിവസം മാത്രം. കോവിഡ് പശ്ചാത്തലത്തില്‍ റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള കാലാവധി ഡിസംബര്‍ 31 വരെ നീട്ടുകയായിരുന്നു. കാലാവധി ഇനിയും നീട്ടാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

സാധാരണയായി ജൂലൈ 31 ആണ് ഐടി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി. കോവിഡ് പശ്ചാത്തലത്തില്‍ റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള കാലാവധി നീട്ടണമെന്ന വിവിധ സംഘടനകളുടെ ആവശ്യത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ കാലാവധി നീട്ടിനല്‍കിയത്. 2020-21 സാമ്പത്തികവര്‍ഷത്തെ റിട്ടേണാണ് സമര്‍പ്പിക്കേണ്ടത്.

ഡിസംബര്‍ 31നകം റിട്ടേണ്‍ സമര്‍പ്പിക്കാന്‍ കഴിയാത്തവര്‍ക്ക് ലേറ്റ് ഫീയോടെ മാര്‍ച്ച് 31 വരെ ഫയല്‍ ചെയ്യാനും അവസരമുണ്ട്. 10,000 രൂപ വരെയാണ് പിഴയായി ഈടാക്കുക. 

ഇതുവരെ 4.43 കോടി ആളുകള്‍ റിട്ടേണ്‍ സമര്‍പ്പിച്ചതായാണ് ആദായനികുതി വകുപ്പ് കഴിഞ്ഞദിവസം അറിയിച്ചത്. ഡിസംബര്‍ 26 വരെയുള്ള കണക്കാണിത്. ഡിസംബര്‍ 25ന് മാത്രം 11.68ലക്ഷം റിട്ടേണുകള്‍ ഫയല്‍ ചെയ്തതായും ആദായനികുതി വകുപ്പ് അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

കെജിറ്റിഇ പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സുകളിലേക്ക് മെയ് 24 വരെ അപേക്ഷിക്കാം

യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപ തട്ടി; ദുബായിലേക്ക് രക്ഷപ്പെടാനിരിക്കെ പ്രതി പിടിയില്‍

യുവാവിനെ ഹോക്കി സ്റ്റിക്കുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി; മൃതദേഹം റോഡരികില്‍ ഉപേക്ഷിച്ചു, അന്വേഷണം

ബ്രസീല്‍ വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 75 ആയി, 100 പേരെ കാണാനില്ല, തെരച്ചില്‍ തുടരുന്നു