ധനകാര്യം

ഇപിഎഫ്ഒ നോമിനേഷന്‍ നല്‍കാനുള്ള സമയപരിധി നീട്ടി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇപിഎഫ് വരിക്കാരുടെ ഇ-നോമിനേഷന്‍ നടത്താനുള്ള സമയപരിധി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ നീട്ടി. ഡിസംബര്‍ 31നുശേഷവും നോമിനേഷന്‍ സൗകര്യം പ്രയോജനപ്പെടുത്താമെന്ന് ട്വിറ്ററിലൂടെയാണ് ഇപിഎഫ്ഒ അറിയിച്ചത്. 

ഡിസംബര്‍ 31നകം ഇ-നോമിനേഷന്‍ പൂര്‍ത്തിയാക്കണമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍, വെബ്സൈറ്റിലെ തകരാര്‍മൂലം നിരവധിപേര്‍ക്ക് നോമിനിയുടെ വിവരങ്ങള്‍ ചേര്‍ക്കാന്‍ കഴിഞ്ഞിരുന്നില്ല. 

എംപ്ലോയീസ് പെന്‍ഷന്‍ സ്‌കീം പ്രകാരം പെന്‍ഷന്‍ ലഭിക്കുന്നതിനും എംപ്ലോയീസ് ഡെപ്പോസിറ്റ് ലിങ്ക്ഡ് ഇന്‍ഷുറന്‍സ് സ്‌കീം പ്രകാരം ആശ്രിതര്‍ക്ക് ആനുകൂല്യം ലഭിക്കുന്നതിനും ഇ-നോമിനേഷന്‍ നിര്‍ബന്ധമാക്കിയിരുന്നു. സേവനങ്ങളെല്ലാം ഓണ്‍ലൈനാക്കുന്നതിന്റെ ഭാഗമായിരുന്നു ഇ-നോമിനേഷനും ഏര്‍പ്പെടുത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എല്‍ടിടിഇ നിരോധനം അഞ്ചുവര്‍ഷത്തേക്ക് കൂടി നീട്ടി

ജോലി വിട്ട് വെള്ളിത്തിരയിലെത്തിയ നായകൻമാർ

'വഴക്ക്' പുതിയ തലത്തിലേക്ക്; സിനിമ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച് സനല്‍കുമാര്‍ ശശിധരന്‍

കാലഭൈരവനെ തൊഴുതു, വാരാണസിയില്‍ മൂന്നാമൂഴം തേടി നരേന്ദ്രമോദി; നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

വേനല്‍മഴ കടുക്കുന്നു, ഇന്ന് രണ്ടു ജില്ലകളില്‍ അതിശക്തമായ മഴ; ഓറഞ്ച് അലര്‍ട്ട്, എട്ടു ജില്ലകളില്‍ കൂടി മുന്നറിയിപ്പ്