ധനകാര്യം

ആദായനികുതി: സമയപരിധി നീട്ടില്ല, റിട്ടേണ്‍ സമര്‍പ്പിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള കാലാവധി ഇന്ന് അവസാനിക്കാനിരിക്കേ, സമയപരിധി നീട്ടില്ലെന്ന് കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്‍. കോവിഡ് പശ്ചാത്തലത്തില്‍ റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള കാലാവധി ഡിസംബര്‍ 31 വരെ നീട്ടുകയായിരുന്നു. 

സാധാരണയായി ജൂലൈ 31 ആണ് ഐടി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി. കോവിഡ് പശ്ചാത്തലത്തിലും ആദായനികുതി  റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള വെബ്‌സൈറ്റിലെ തകരാര്‍ മൂലവുമാണ് സമയപരിധി ഡിസംബര്‍ 31 വരെ നീട്ടിയത്. കാലാവധി നീട്ടണമെന്ന് വിവിധ സംഘടനകളും ആവശ്യപ്പെട്ടിരുന്നു. 2020-21 സാമ്പത്തികവര്‍ഷത്തെ റിട്ടേണാണ് സമര്‍പ്പിക്കേണ്ടത്.

ഡിസംബര്‍ 31നകം റിട്ടേണ്‍ സമര്‍പ്പിക്കാന്‍ കഴിയാത്തവര്‍ക്ക് ലേറ്റ് ഫീയോടെ മാര്‍ച്ച് 31 വരെ ഫയല്‍ ചെയ്യാനും അവസരമുണ്ട്. 10,000 രൂപ വരെയാണ് പിഴയായി ഈടാക്കുക.

ഇതുവരെ 4.43 കോടി ആളുകള്‍ റിട്ടേണ്‍ സമര്‍പ്പിച്ചതായാണ് ആദായനികുതി വകുപ്പ് കഴിഞ്ഞദിവസം അറിയിച്ചത്. ഡിസംബര്‍ 26 വരെയുള്ള കണക്കാണിത്. ഡിസംബര്‍ 25ന് മാത്രം 11.68ലക്ഷം റിട്ടേണുകള്‍ ഫയല്‍ ചെയ്തതായും ആദായനികുതി വകുപ്പ് അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ബോഡി ഷെയിമിങ് കമന്റുകൾ ചെയ്‌ത് തന്നെ വേദനിപ്പിക്കരുത്; അസുഖബാധിതയെന്ന് നടി അന്ന രാജൻ

തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് എന്തിന് കെജരിവാളിനെ അറസ്റ്റ് ചെയ്തു? ഇഡിയോട് വിശദീകരണം ചോദിച്ച് സുപ്രീംകോടതി

ടി20 ലോകകപ്പ്: ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക ടീമുകളും

സൂപ്പർഫാസ്റ്റ് കഴിപ്പ് വേണ്ട, പയ്യെ തിന്നാല്‍ ആരോ​ഗ്യം നീണ്ടകാലം നിൽക്കും