ധനകാര്യം

ഇന്ധന വില കുതിക്കുന്നു ; വീണ്ടും കൂടി ; പെട്രോള്‍ വില 90 കടന്നു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : രാജ്യത്ത് ഇന്ധന വില വീണ്ടും കൂടി. പെട്രോള്‍ ലിറ്ററിന് 30 പൈസയും ഡീസലിന് 26 പൈസയുമാണ് ഇന്ന് കൂടിയത്. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് വില വര്‍ധിക്കുന്നത്. 

തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന്റെ വില 89 രൂപ 48 പൈസയാണ്. ഡീസല്‍ വില 83.59 രൂപയും. കൊച്ചിയില്‍ പെട്രോള്‍ വില 87 രൂപ 76 പൈസ, ഡീസല്‍ വില 81 രൂപ 92 പൈസ എന്നിങ്ങനെയാണ്. 

സംസ്ഥാനത്ത് ഗ്രാമീണ മേഖലകളില്‍ പെട്രോള്‍ വില 90 കടന്നു. പത്തു ദിവസത്തിനിടെ നാലാം തവണയാണ് വില കൂടുന്നത്. എട്ടുമാസം കൊണ്ട് കൂടിയത് 16 രൂപ 30 പൈസയാണ്. 

ആഗോള അസംസ്‌കൃത എണ്ണയുടെ വിലക്കയറ്റവും പെട്രോളിയം ഉല്‍പന്നങ്ങളുടെ ആവശ്യകത ഉയര്‍ന്നതുമാണ് ഇന്ധന വില വര്‍ദ്ധിക്കാനുള്ള പ്രധാന കാരണങ്ങള്‍. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന് വില കുറഞ്ഞെങ്കിലും എണ്ണക്കമ്പനികള്‍ വില വര്‍ദ്ധിപ്പിക്കുന്നതും ഇന്ധനവില വര്‍ദ്ധനവിന് കാരണമാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ