ധനകാര്യം

സ്വര്‍ണ വില ഈ മാസത്തെ താഴ്ന്ന നിലയില്‍; പവന് കുറഞ്ഞത് 400 രൂപ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കഴിഞ്ഞ അഞ്ചു ദിവസമായി മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ വിലയില്‍ ഇടിവ്. പവന് 400 രൂപയാണ് കുറഞ്ഞത്. 35,000 രൂപയാണ് ഇന്നത്തെ പവന്‍ വില.

ഈ മാസത്തെ ഏറ്റവും താഴ്ന്ന വിലയാണ് ഇന്നത്തേത്. ഈ മാസം അഞ്ചിനും വില 35,000ല്‍ എത്തിയിരുന്നു.

ഗ്രാമിന് 50 രൂ കുറഞ്ഞ് 4375ല്‍ എത്തി. കഴിഞ്ഞ അഞ്ചു ദിവസമായി 4425 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ബജറ്റില്‍ ഇറക്കുമതി തീരുവ കുറച്ചതിനു പിന്നാലെ ഒരാഴ്ചയോളം സ്വര്‍ണ വില ഇടിവു പ്രകടിപ്പിച്ചിരുന്നു. പിന്നീടുള്ള ദിവസങ്ങളില്‍ കയറിയും കുറഞ്ഞുമായി ചാഞ്ചാടി നില്‍ക്കുകയായിരുന്നു വില.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ