ധനകാര്യം

ഓഹരിവിപണിയില്‍ കനത്ത ഇടിവ്, സെന്‍സെക്‌സ് ആയിരം പോയിന്റ് താഴ്ന്നു; നിഫ്റ്റി 15,000ല്‍ താഴെ 

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ആഗോളവിപണികളുടെ ചുവടുപിടിച്ച് ഇന്ത്യന്‍ ഓഹരിവിപണിയില്‍ കനത്ത ഇടിവ്. മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് ആയിരം പോയിന്റ് ഇടിഞ്ഞു. ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയില്‍ 15000 പോയിന്റില്‍ താഴെയാണ് വ്യാപാരം നടക്കുന്നത്.

അമേരിക്കന്‍ ഓഹരിവിപണിയായ വാള്‍ സ്ട്രീറ്റില്‍ കനത്ത ഇടിവാണ് രേഖപ്പെടുത്തിയത്. ഇതിന്റെ ചുവടുപിടിച്ച് ഏഷ്യന്‍ ഓഹരികള്‍ നഷ്ടം രേഖപ്പെടുത്തി. ഇത് ഇന്ത്യന്‍ വിപണിയില്‍ പ്രതിഫലിക്കുകയായിരുന്നു. തകര്‍ച്ചയോടെയാണ് ഇന്ത്യന്‍ ഓഹരിവിപണിയില്‍ വ്യാപാരം തുടങ്ങിയത്. ബാങ്ക് ഉള്‍പ്പെടെ ധനകാര്യ സ്ഥാപനങ്ങളുടെ ഓഹരികളാണ് മുഖ്യമായി ഇടിവ് നേരിട്ടത്. 

ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക്, എച്ച്ഡിഎഫ്‌സി, എസ്ബിഐ, തുടങ്ങി ധനകാര്യ സ്ഥാപനങ്ങളുടെ ഓഹരികളെല്ലാം നഷ്ടത്തിലാണ് വ്യാപാരം തുടങ്ങിയത്. ഇതിനിടയിലും കോള്‍ ഇന്ത്യ നേട്ടം ഉണ്ടാക്കിയതാണ് ശ്രദ്ധേയമായ കാര്യം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി

'കുഞ്ഞേ മാപ്പ് !'; കളിപ്പാട്ടവും പൂക്കളും, സല്യൂട്ട് നല്‍കി പൊലീസ്; നവജാത ശിശുവിന്റെ മൃതദേഹം സംസ്‌കരിച്ചു

45ാം വിവാഹവാർഷികം ആഘോഷിച്ച് മമ്മൂട്ടിയും സുൽഫത്തും; ആശംസകളുമായി ദുൽഖർ

പത്താംക്ലാസില്‍ 99.47 ശതമാനം വിജയം; ഐസിഎസ് ഇ, ഐഎസ് സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു

'അമിതാഭ് ബച്ചന്‍ കഴിഞ്ഞാല്‍ ആളുകള്‍ ഏറ്റവും സ്‌നേഹിക്കുന്നത് എന്നെ': കങ്കണ റണാവത്ത്