ധനകാര്യം

ജിഎസ്ടി വരുമാനത്തില്‍ വന്‍ വര്‍ധന, റെക്കോര്‍ഡ് 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്തെ ചരക്കു സേവന നികുതി വരുമാനം റെര്‍ക്കോഡില്‍. ഡിസംബറില്‍ 1,15,174 കോടി രൂപയാണ് ജിഎസ്ടിയായി ലഭിച്ചത്. 2017 ജൂലൈ ഒന്നിന് ജിഎസ്ടി നിലവില്‍ വന്ന ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വരുമാനമാണിത്.

ഇരുപത്തിയൊന്നു മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വരുമാനമാണ് ഡിസംബറിലേതെന്ന് ധനമന്ത്രാലയം അറിയിച്ചു. അടുത്തിടെ തുടക്കമിട്ട ഘടനാ പരിഷ്‌കാരങ്ങള്‍ ഉയര്‍ന്ന നികുതി വരുമാനത്തിലേക്കു നയിച്ചു. കോവിഡ് മാഹാമാരിക്കു ശേഷം രാജ്യം അതിവേഗം സാമ്പത്തിക മുന്നേറ്റത്തിലേക്കു നീങ്ങുകയാണെന്ന സൂചനയാണിതെന്ന് മന്ത്രാലയം വിലയിരുത്തി. നികുതി വെട്ടിപ്പുകാര്‍ക്കെതിരെ അടുത്തിടെ സ്വീകരിച്ച നടപടികള്‍ ജിഎസ്ടി ഉയരാന്‍ കാരണമായിട്ടുണ്ട്. 

ഡിസംബറില്‍ കേന്ദ്ര ജിഎസ്ടി 21,365 കോടിയും സംസ്ഥാന ജിഎസ്ടി 27,804 കോടിയും ആണ്. 57,426 കോടി രൂപയാണ് ഇന്റഗ്രേറ്റഡ് ജിഎസ്ടി. 8579 കോടി സെസ് ഇനത്തിലും പിരിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

മെയ് രണ്ടുവരെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ പാലക്കാട് കലക്ടറുടെ ഉത്തരവ്; പുറം വിനോദങ്ങൾ ഒഴിവാക്കാൻ നിർദേശം

'തലയ്ക്ക് വെളിവില്ലാത്തവള്‍ വിളിച്ചു പറയുന്നതെല്ലാം കൊടുക്കുന്നതാണോ മാധ്യമ ധര്‍മം?'; നിയമനടപടി സ്വീകരിക്കുമെന്ന് ഇ പി ജയരാജന്‍

'യാമികയെന്ന മകളില്ല'; സംഘാടകരെ തിരുത്തി നവ്യ, വിഡിയോ

റായ്ബറേലി, അമേഠി സ്ഥാനാര്‍ഥികള്‍; തീരുമാനം ഖാര്‍ഗെയ്ക്കു വിട്ടു