ധനകാര്യം

സ്വര്‍ണവില പവന് 400 രൂപ കുറഞ്ഞു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഒന്നര മാസത്തിനിടെ, കഴിഞ്ഞ ദിവസം ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയ സ്വര്‍ണവില കുറഞ്ഞു. ഇന്ന് 400 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 38000 രൂപയായി. കോവിഡ് വാക്സിന്‍ വിതരണത്തിന് എത്തിയത് അടക്കമുള്ള ആഗോളവിഷയങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിലയും കുറഞ്ഞിട്ടുണ്ട്. 50 രൂപ കുറഞ്ഞ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4750 രൂപയായി. ജനുവരി ഒന്നിന് 37440 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. പിന്നീടുള്ള ദിവസങ്ങളില്‍ സ്വര്‍ണവില ഉയരുന്നതാണ് ദൃശ്യമായത്. അഞ്ചുദിവസം കൊണ്ട് ആയിരം രൂപയുടെ വര്‍ധനാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. തുടര്‍ന്ന് ഇന്നലെ മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ഇന്ന് കുറയുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

കാന്‍സറുമായി പോരാടി; പ്രമുഖ ടിക് ടോക് താരം 26ാം വയസില്‍ മരണത്തിന് കീഴടങ്ങി

കേളപ്പനില്‍ നിന്നുള്ള നാട്ടുവഴികള്‍

ജാതീയ അധിക്ഷേപം; സത്യഭാമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സര്‍ക്കാര്‍ വിശദീകരണം തേടി

'റിങ്കുവിനെ ഒഴിവാക്കാന്‍ വ്യക്തമായ കാരണമുണ്ട്... ' മുന്‍ ഓസീസ് താരം പറയുന്നു