ധനകാര്യം

കൊപ്ര കര്‍ഷകര്‍ക്ക് ആശ്വാസം; താങ്ങുവില 375 രൂപ വര്‍ധിപ്പിച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കൊപ്രയുടെ താങ്ങുവില കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ചു. 375 രൂപ വര്‍ധിപ്പിക്കാന്‍ സാമ്പത്തികകാര്യങ്ങള്‍ക്കുള്ള കേന്ദ്ര മന്ത്രിസഭാ സമിതി അനുമതി നല്‍കി. ഇതോടെ ഒരു ക്വിന്റല്‍ കൊപ്രയുടെ വില 10,335 രൂപയായതായി കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍ മാധ്യമങ്ങളോട് പറഞ്ഞു.

2020ലെ നിരക്കാണ് പുതുക്കി നിശ്ചയിച്ചത്.നാളികേര കൃഷി ചെയ്യുന്ന ലക്ഷകണക്കിന് കര്‍ഷകര്‍ക്ക് ഇത് പ്രയോജനം ചെയ്യുമെന്ന് പ്രകാശ് ജാവഡേക്കര്‍ വ്യക്തമാക്കി. കേരളം ഉള്‍പ്പെടെ 12 തീരദേശ സംസ്ഥാനങ്ങള്‍ക്കാണ് ഇത് കൂടുതലായി പ്രയോജനം ചെയ്യുക. സര്‍ക്കാര്‍ നിരക്ക് ഉയര്‍ത്തുന്നതോടെ, വിപണിയില്‍ നിന്ന് കര്‍ഷകര്‍ക്ക് കൂടുതല്‍ വില ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അടുത്തിടെ നടന്ന കേരള ബജറ്റില്‍ നാളികേരളത്തിന്റെ സംഭരണ വില ഉയര്‍ത്തിയിരുന്നു. നാളികേരത്തിന്റെ സംഭരണ വില 27 രൂപയില്‍ നിന്ന് 32 രൂപയായാണ് ഉയര്‍ത്തിയത്. പുതുക്കിയ വില ഏപ്രില്‍ ഒന്നുമുതല്‍ നിലവില്‍ വരും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ആ സീറ്റ് മറ്റാര്‍ക്കും അവകാശപ്പെട്ടതല്ല'; രാജ്യസഭ സീറ്റ് ആവശ്യപ്പെടാന്‍ സിപിഐ; അവകാശവാദം ഉന്നയിക്കാന്‍ കേരള കോണ്‍ഗ്രസും

ഡല്‍ഹിക്ക് പിന്നാലെ ജയ്പൂരിലെ സ്‌കൂളുകള്‍ക്കും ബോംബ് ഭീഷണി; വിദ്യാര്‍ഥികളെയും ജീവനക്കാരെയും ഒഴിപ്പിച്ചു

'കളവുകൾക്കു മേൽ കളവുകൾ പറഞ്ഞ് ടൊവിനോ ന്യായീകരിക്കുന്നു: സിനിമയോട് കൂറുണ്ടെങ്കിലും യൂട്യൂബിലെങ്കിലും റിലീസ് ചെയ്യൂ'

രാജ്യത്തിനു സ്വാതന്ത്ര്യം ലഭിച്ചത് 2014ല്‍ തന്നെ, 1947ല്‍ എന്തുകൊണ്ട് ഇന്ത്യയെ ഹിന്ദു രാജ്യമായി പ്രഖ്യാപിച്ചില്ല?: കങ്കണ റണാവത്ത്

കൊല്‍ക്കത്തയ്ക്ക് പിന്നില്‍ ആരൊക്കെ? രാജസ്ഥാന് 2 കളി നിര്‍ണായകം, ചെന്നൈക്ക് ആര്‍സിബി കടമ്പ