ധനകാര്യം

സ്വര്‍ണവിലയില്‍ വര്‍ധന 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. പവന് 80 രൂപയാണ് വര്‍ധിച്ചത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 35,520 രൂപയായി. ഗ്രാമിന് പത്തു രൂപ ഉയര്‍ന്ന് 4440 രൂപയില്‍ എത്തി.

കഴിഞ്ഞ രണ്ടു ദിവസം മാറ്റമില്ലാതെ തുടര്‍ന്ന് സ്വര്‍ണവില ഇന്ന് വീണ്ടും ഉയരുകയായിരുന്നു. ഇതിന് മുന്‍പ് ശനിയാഴ്ചയാണ് വില ഉയര്‍ന്നത്.അന്ന് 80 രൂപയാണ് വര്‍ധിച്ചത്.കഴിഞ്ഞ മാസം സ്വര്‍ണവില താഴോട്ട് പോകുന്നതാണ് കണ്ടത്.എന്നാല്‍ ഈ മാസത്തിന്റെ തുടക്കം മുതല്‍ വില ഉയരുകയാണ്. കഴിഞ്ഞ മാസം ഏകദേശം 2000 രൂപയുടെ കുറവ് രേഖപ്പെടുത്തിയശേഷമാണ് സ്വര്‍ണവിലയില്‍ മുന്നേറ്റം ദൃശ്യമാകുന്നത്.

കഴിഞ്ഞ മാസത്തിന്റെ തുടക്കത്തില്‍ 36,880 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. തുടര്‍ന്ന് മൂന്നിന് 36,960 രൂപയായി ഉയര്‍ന്ന് കഴിഞ്ഞ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തി. എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ വില കുറയുന്നതാണ് കണ്ടത്. ജൂണ്‍ 21ന് പവന് 35,120 രൂപയില്‍ എത്തിയ സ്വര്‍ണവില പിന്നീടുള്ള ദിവസങ്ങളില്‍ ഉയരുന്നതാണ് കണ്ടത്.

ആഗോളവിപണിയിലുണ്ടാകുന്ന മാറ്റങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. ഡോളര്‍ ശക്തിയാര്‍ജ്ജിക്കുന്നത് ഉള്‍പ്പെടെയുള്ള ഘടകങ്ങള്‍ സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സൈഡ് തരാത്തതല്ല പ്രശ്‌നം, ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചു; വിശദീകരണവുമായി മേയര്‍ ആര്യാ രാജേന്ദ്രന്‍

നെല്ലിയമ്പം ഇരട്ടക്കൊല: പ്രതിക്ക് വധശിക്ഷ

'എന്തൊരു ക്യൂട്ട്!'- ലോകകപ്പ് ടീം പ്രഖ്യാപിച്ചത് കുട്ടികള്‍, ഹൃദയം കീഴടക്കി വീണ്ടും കിവികള്‍ (വീഡിയോ)

മിഖായേലിന്‍റെ വില്ലന്‍ ഇനി നായകന്‍: മാർക്കോയുമായി ഉണ്ണി മുകുന്ദൻ, സംവിധാനം ഹനീഫ് അദേനി

സംസാരിക്കുന്നതിനിടെ മൂക്കുത്തിയുടെ സ്‌ക്രൂ മൂക്കിനുള്ളിലേക്ക്; ശ്വാസകോശത്തില്‍ നിന്ന് വിദഗ്ധമായി പുറത്തെടുത്തു