ധനകാര്യം

മാറ്റമില്ലാതെ സ്വര്‍ണ വില

സമകാലിക മലയാളം ഡെസ്ക്


കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ മാറ്റമില്ല. 35,800 രൂപയാണ് പവന്‍ വില. ഇന്നലെ വില 80 രൂപ വര്‍ധിച്ചിരുന്നു. 4475 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തെ ഉയര്‍ന്ന വിലയാണിത്.

ഈ മാസം തുടക്കത്തില്‍ 35,200 രൂപയായിരുന്നു സ്വര്‍ണ വില. എട്ടുദിവസം കൊണ്ട്് 600 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. സ്വര്‍ണം വരും ദിവസങ്ങളിലും ഉയരാനാണ് സാധ്യത എന്നാണ് വിപണി വിദഗ്ധര്‍ നല്‍കുന്ന സൂചന.

ഈ മാസത്തിന്റെ തുടക്കം മുതല്‍ സ്വര്‍ണവില ഉയരുന്ന കാഴ്ചയാണ് ദൃശ്യമായത്. കഴിഞ്ഞ മാസം സ്വര്‍ണവില താഴോട്ട് പോയിരുന്നു. തുടര്‍ന്ന് വിപണി തിരിച്ചുകയറുന്നതാണ് ഈ ദിവസങ്ങളിലെ വര്‍ധന കാണിക്കുന്നതെന്ന് വിദഗ്ധര്‍ പറയുന്നു. ഡോളര്‍ ശക്തിയാര്‍ജ്ജിക്കുന്നത് ഉള്‍പ്പെടെ ആഗോളവിപണിയിലെ ഘടകങ്ങളാണ് സ്വര്‍ണവിപണിയെ സ്വാധീനിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി

'കുഞ്ഞേ മാപ്പ് !'; കളിപ്പാട്ടവും പൂക്കളും, സല്യൂട്ട് നല്‍കി പൊലീസ്; നവജാത ശിശുവിന്റെ മൃതദേഹം സംസ്‌കരിച്ചു

45ാം വിവാഹവാർഷികം ആഘോഷിച്ച് മമ്മൂട്ടിയും സുൽഫത്തും; ആശംസകളുമായി ദുൽഖർ

പത്താംക്ലാസില്‍ 99.47 ശതമാനം വിജയം; ഐസിഎസ് ഇ, ഐഎസ് സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു

'അമിതാഭ് ബച്ചന്‍ കഴിഞ്ഞാല്‍ ആളുകള്‍ ഏറ്റവും സ്‌നേഹിക്കുന്നത് എന്നെ': കങ്കണ റണാവത്ത്