ധനകാര്യം

സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന, ഈ മാസം കൂടിയത് ആയിരം രൂപ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന. പവന് 80 രൂപ വര്‍ധിച്ച് 36,200ല്‍ എത്തി. ഗ്രാമിന് പത്തു രൂപ കൂടി 4525 ആയി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണിത്.

ഈ മാസം ഇതുവരെ പവന് ആയിരം രൂപയാണ് കൂടിയത്. മാസാദ്യത്തില്‍ 35200 രൂപയായിരുന്നു സ്വര്‍ണ വില.

വരും ദിവസങ്ങളിലും സ്വര്‍ണ വിലയില്‍ വര്‍ധനയ്ക്കാണ് സാധ്യതയെന്ന് വിപണി വിദഗ്ധര്‍ പറയുന്നു. ഇതിന്റെ സൂചനകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ പ്രകടമായത്. ഈ മാസം ഇതുവരെ ഒന്നോ രണ്ടോ ദിവസങ്ങളില്‍ ഒഴികെ സ്വര്‍ണ വില താഴോട്ടുപോയില്ല.

രാജ്യാന്തര ധന വിപണിയിലെ മാറ്റങ്ങളാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വകാര്യ സന്ദര്‍ശനം; മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു

അമേഠിയില്‍ കോണ്‍ഗ്രസ് ഓഫീസിനുനേരെ ആക്രമണം; വാഹനങ്ങള്‍ തകര്‍ത്തു

സ്വര്‍ണവില വീണ്ടും കൂടി; 53,000ലേക്ക്

പാലക്കാട് യുവതിക്ക് നേരെ ആസിഡ് ആക്രമണം; മുന്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍

4x400 മീറ്റര്‍ റിലേ: ഇന്ത്യന്‍ പുരുഷ-വനിതാ ടീമുകള്‍ ഒളിംപിക്‌സ് യോഗ്യത നേടി