ധനകാര്യം

സ്വർണവില വീണ്ടും ഉയർന്നു; പവന് 120 രൂപ വർധിച്ചു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: രണ്ടു ദിവസം താഴോട്ട് പോയ സ്വർണവില വീണ്ടും തിരിച്ചുകയറി. ഇന്ന് പവന് 120 രൂപയാണ് വർധിച്ചത്. 35,760 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. ​ഗ്രാമിന് 15 രൂപയാണ് വർധിച്ചത്. 4470 രൂപയാണ് ഒരു ​ഗ്രാം സ്വർണത്തിന്റെ വില.

കഴിഞ്ഞ രണ്ടുദിവസത്തിനിടെ 560 രൂപയാണ് കുറഞ്ഞത്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിലവാരത്തിൽ വീണ്ടും എത്തിയതിന് ശേഷമായിരുന്നു ഇടിവ്. 36,200 ആണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിലവാരം. ചൊവ്വാഴ്ചയാണ് വീണ്ടും ഈ മാസത്തെ ഏറ്റവും ഉയർന്ന നിലവാരത്തിലേക്ക് എത്തിയത്. പിന്നീടായിരുന്നു ഇടിവ്. 

ഈ മാസത്തിന്റെ തുടക്കത്തിൽ 35,200 രൂപയായിരുന്നു സ്വർണവില. തുടർന്നുള്ള ദിവസങ്ങളിൽ വില ഉയരുന്നതാണ് കണ്ടത്. കഴിഞ്ഞ വെള്ളിയാഴ്ച പവൻ വില 36,200 രൂപയിൽ എത്തി ഈ മാസത്തെ ഏറ്റവും ഉയർന്ന നിലവാരത്തിൽ എത്തി. പിന്നീട് താഴ്ന്ന വിലയാണ് കഴിഞ്ഞദിവസം വീണ്ടും ഉയർന്ന് 16ലെ നിലവാരത്തിൽ എത്തിയത്. ആഗോള വിപണിയിലെ ചലനങ്ങളാണ് സ്വർണവിലയിൽ പ്രതിഫലിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല