ധനകാര്യം

ഐഫോണും വൺപ്ലസുമടക്കം ഓഫറിൽ; ആമസോൺ പ്രൈം ഡേ സെയിൽ ഇന്നും നാളെയും 

സമകാലിക മലയാളം ഡെസ്ക്

കോവിഡ് മൂലം ആഴ്ചകളായി വൈകിയ ആമസോൺ പ്രൈം ഡേ സെയിൽ ഇന്ത്യയിൽ തുടങ്ങി. രണ്ടു ദിവസത്തേക്ക് മാത്രമാണ് സെയിൽ നടക്കുക. നാളെ അവസാനിക്കും. മൊബൈൽ ഫോണുകൾ, ലാപ്‌ടോപ്, ടിവി തുടങ്ങി നിരവധി ഉത്പന്നങ്ങളാണ് വമ്പിച്ച ഡിസ്‌കൗണ്ടിൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്. പ്രൈം അംഗങ്ങൾക്ക് മാത്രമാണ് സെയിലിൽ പങ്കെടുക്കാൻ അവസരമുള്ളത്. 

തെരഞ്ഞെടുത്ത ഉപയോക്താക്കൾക്ക് ആമസോൺ ബാങ്ക് ഡിസ്‌ക്കൗണ്ടും നൽകും. വൺപ്ലസ്, സാംസങ്, ഷവോമി, ആപ്പിൾ, ഒപിപിഒ, നോക്കിയ, വിവോ, ഐക്യുഒ, ടെക്‌നോ തുടങ്ങി നിരവധി ബ്രാൻഡുകൾക്ക് ആമസോൺ ഡിസ്‌ക്കൗണ്ട് നൽകും.പുതിയ പ്രൈം സബ്‌സ്‌ക്രൈബർമാരെ നേടുന്നതിനും നിലവിലുള്ളവർക്ക് പ്രതിഫലം നൽകുന്നതിനുമാണ് ആമസോൺ എല്ലാ വർഷവും ഈ പ്രൈം ഡേ വിൽപ്പന നടത്തുന്നത്. ‍‍

പ്രൈം ഡേ സെയിലിൽ ആപ്പിളിന്റെ മുൻനിര ഫോണായ ഐഫോൺ 11 47,999 രൂപയിൽ ലഭ്യമാകും. നേരത്തെ ഇതിനു 54,900 രൂപയായിരുന്നു വില. വൺപ്ലസ് 9ഉം ഇക്കുറി ഡിസ്‌കൗണ്ടുമായി എത്തിയിട്ടുണ്ട്. കൂപ്പണുകളുടെ രൂപത്തിലായിരിക്കും വൺപ്ലസ് 9 ലെ ഡിസ്‌ക്കൗണ്ടുകൾ. വൺപ്ലസിന്റെ മുൻനിര ഫോണിന് 4,000 രൂപ വരെ ഡിസ്‌ക്കൗണ്ട് ഉണ്ട്. വൺപ്ലസ് നോർഡ് സിഇ 5 ജി 6 ജിബി റാമിലും 128 ജിബി സ്‌റ്റോറേജ് വേരിയന്റിലും ലഭ്യമാകും. ഇത് 22,999 രൂപയ്ക്ക് വാങ്ങാം. ആറ് മാസം വരെ നോകോസ്റ്റ് ഇഎംഐ ഓഫറും ലഭിക്കും. ഷവോമി 11എക്‌സ് 5ജി 6000 രൂപ കുറവിൽ ലഭിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ്:മൂന്നാം ഘട്ടം ഇന്ന്, 11 സംസ്ഥാനങ്ങളില്‍ ജനവിധി

കള്ളക്കടല്‍ പ്രതിഭാസം, ഇന്നും കടലാക്രമണത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം

സെഞ്ച്വറി കരുത്ത് ! സൂര്യകുമാര്‍ തിളങ്ങി, സണ്‍റൈസേഴ്സ് ഹൈദരാബാദിനെ വീഴ്ത്തി മുംബൈ ഇന്ത്യന്‍സ്

പാലക്കാട് ട്രെയിന്‍ ഇടിച്ച് കാട്ടാന ചെരിഞ്ഞു; ലോക്കോ പൈലറ്റിനെതിരെ കേസെടുക്കും

'ശിക്ഷിക്കാനുള്ള തെളിവുണ്ട്', പി ജയരാജന്‍ വധശ്രമക്കേസിലെ ഏഴ് പ്രതികളെ വെറുതെ വിട്ടതിനെതിരെയുള്ള ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍