ധനകാര്യം

ഇലക്ട്രിക് വാഹനങ്ങള്‍ക്കു രജിസ്‌ട്രേഷന്‍ പുതുക്കാന്‍ ഫീസ് ഒഴിവാക്കി; കേന്ദ്ര വിജ്ഞാപനം

സമകാലിക മലയാളം ഡെസ്ക്



ന്യൂഡല്‍ഹി: ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ക്കു രജിസ്‌ട്രേഷന്‍ പുതുക്കുന്നതിനുള്ള ഫീസ് ഒഴിവാക്കി കേന്ദ്ര ഗതാഗത മന്ത്രാലയം കരടു വിജ്ഞാപനം പുറപ്പെടുവിച്ചു. ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ ഉദ്ദേശിച്ചാണ് നടപടി.

ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍  പുതുക്കുന്നതിന് ഫീസ് ഒഴിവാക്കുകയാണെന്ന് കരടു വിജ്ഞാപനത്തില്‍ പറയുന്നു. ഇതില്‍ അഭിപ്രായമുള്ളവര്‍ മുപ്പതു ദിവസത്തിനകം മന്ത്രാലയത്തെ അറിയിക്കണം. പൊതുജനങ്ങളില്‍നിന്നും ബന്ധപ്പെട്ട മറ്റുള്ളവരില്‍നിന്നുമുള്ള പ്രതികരണം കൂടി പരിഗണിച്ചാവും അന്തിമ വിജ്ഞാപനം ഇറക്കുക.

ഇ മൊബിലിറ്റി വര്‍ധിപ്പിക്കാന്‍ ഉദ്ദേശിച്ചാണ് നടപടിയെന്ന് മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോഴിക്കോട് മെഡിക്കല്‍ കോളജിലെ അവയവം മാറി ശസ്ത്രക്രിയ; ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഗുണ്ടകളെ ഒതുക്കാൻ പൊലീസ്, കൂട്ടനടപടി: 243 പേർ അറസ്റ്റിൽ, 53 പേർ കരുതല്‍ തടങ്കലില്‍

പശ്ചിമബംഗാളില്‍ ഇടിമിന്നലേറ്റ് 12 പേര്‍ മരിച്ചു

സ്കൂട്ടറിനു പിന്നിൽ ലോറി ഇടിച്ചു; മകനൊപ്പം യാത്ര ചെയ്ത വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

നിര്‍ത്തിയിട്ട ട്രാവലര്‍ മുന്നോട്ടുവരുന്നത് കണ്ട് തടയാന്‍ ശ്രമിക്കുന്നതിനിടെ യുവാവ് വാഹനത്തിന് അടിയില്‍പ്പെട്ട് മരിച്ചു