ധനകാര്യം

പാചകവാതക സിലിണ്ടറിന്റെ വില 122 രൂപ കുറച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. 19 കിലോ തൂക്കമുള്ള വാണിജ്യ സിലിണ്ടറിന് 122 രൂപയാണ് കുറച്ചത്. എന്നാല്‍ ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ കുറവ് വരുത്തിയിട്ടില്ല.

അടുത്തിടെ, ഇതാദ്യമല്ല വാണിജ്യ സിലിണ്ടറുകളുടെ വില കുറയ്ക്കുന്നത്. മെയ് മാസത്തില്‍ 45 രൂപ കുറച്ചിരുന്നു. പുതുക്കിയ വില അനുസരിച്ച് ഡല്‍ഹിയില്‍ 19 കിലോ തൂക്കമുള്ള സിലിണ്ടറിന് വില 1473 രൂപയായി. മുംബൈ, കൊല്‍ക്കത്ത, ചെന്നൈ എന്നിവിടങ്ങളില്‍ വില യഥാക്രമം 1422, 1544, 1603 എന്നിങ്ങനെയാണ്.  

ഡല്‍ഹിയില്‍ ഗാര്‍ഹിക സിലിണ്ടറിന് 809 രൂപയാണ് വില. എല്ലാ മാസവും തുടക്കത്തില്‍ പാചകവാതക സിലിണ്ടറിന്റെ വില നിര്‍ണയിക്കാറുണ്ട്. എണ്ണ വിതരണ കമ്പനികളാണ് വില നിര്‍ണയം നടത്തുന്നത്. ഏപ്രിലിലാണ് അവസാനമായി ഗാര്‍ഹിക സിലിണ്ടറിന്റെ വില കുറച്ചത്. പത്തുരൂപയാണ് അന്ന് കുറച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ ബില്ലുകളില്‍ ഒപ്പിട്ട് ഗവര്‍ണര്‍

വീണ്ടും 15 പന്തില്‍ ഫിഫ്റ്റി അടിച്ച് മക്ക്ഗുര്‍ഗ്; പവര്‍ പ്ലേയില്‍ ഡല്‍ഹിക്ക് നേട്ടം

ചരിത്രം തിരുത്തിയെഴുതി; 60-ാം വയസില്‍ സൗന്ദര്യമത്സരത്തില്‍ കിരീടം ചൂടി അലക്‌സാന്‍ഡ്ര

കാഫിര്‍ പ്രചാരണം നടത്തിയത് ആര്?; വടകരയില്‍ വോട്ടെടുപ്പിന് ശേഷവും പോര്; പരസ്പരം പഴിചാരല്‍

മുംബൈയിലേക്കെന്ന് പറഞ്ഞിറങ്ങി; സീരിയല്‍ നടനെ കാണാതായതായി പരാതി; കേസെടുത്തു