ധനകാര്യം

ആന്ധ്രയിലും നൂറു കടന്ന് പെട്രോള്‍ വില; റെക്കോര്‍ഡ്

സമകാലിക മലയാളം ഡെസ്ക്



ന്യൂഡല്‍ഹി: രാജസ്ഥാന്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നിവയ്ക്കു പിന്നാലെ ആന്ധ്രയിലും പെട്രോള്‍ വില നൂറു കടന്നു. ആന്ധ്രയിലെ ഒട്ടുമിക്ക ജില്ലകളിലും തെലങ്കാനയിലെ ചില പ്രദേശങ്ങളിലുമാണ് ഇന്നത്തെ വര്‍ധനയോടെ വില സെഞ്ചുറി തികച്ചത്. ലേയിലും വില നൂറിനു മുകളിലായി.

ഇന്ന് പെട്രോളിന് 27 പൈസയും ഡീസലിന് 28 പൈസയുമാണ് വര്‍ധിപ്പിച്ചത്. കഴിഞ്ഞ മാസം മാത്രം പതിനെട്ടു തവണയാണ് ഇന്ധന വില കൂട്ടിയത്. 

ഈ ഒറ്റ മാസത്തെ വര്‍ധനയോടെ രാജ്യത്ത് പല പ്രദേശങ്ങളിലും വില റെക്കോര്‍ഡ് ഉയരത്തിലാണ്. ഡല്‍ഹിയില്‍ 94.76 രൂപയാണ് ഇന്നത്തെ പെട്രോള്‍ വില. ഡീസലിന് 85.66 രൂപ.

രാജസ്ഥാന്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളില്‍ നേരത്തെ തന്നെ വില നൂറിനു മുകളില്‍ എത്തിയിരുന്നു. വിശാഖപട്ടണം ഒഴികെ ആന്ധ്രയിലെ ഒട്ടുമിക്ക ജില്ലകളിലും ഇന്ന് വില നൂറിനു മുകളിലെത്തി. 99.75 രൂപയാണ് വിശാഖപട്ടണത്തെ വില. 

തെലങ്കാനയില്‍ ആദിലാബാദിലും നിസാമാബാദിലും വില നൂറു കടന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോവിഡ് സര്‍ട്ടിഫിക്കറ്റില്‍ നിന്ന് 'അപ്രത്യക്ഷ'നായി നരേന്ദ്രമോദി; ചിത്രവും പേരും നീക്കി

ചില്ലറയെച്ചൊല്ലി തര്‍ക്കം; കണ്ടക്ടര്‍ തള്ളിയിട്ട യാത്രക്കാരന്‍ മരിച്ചു

ഇനി ഒരുദിവസം മാത്രം; അമേഠി, റായ്ബറേലി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാകാതെ കോണ്‍ഗ്രസ്

മുസ്ലിം സംവരണം നിലനിര്‍ത്തും; ആന്ധ്രയില്‍ ബിജെപിയെ തള്ളി സഖ്യകക്ഷി

തിരിച്ചു കയറി സ്വര്‍ണ വില, പവന് 560 രൂപ ഉയര്‍ന്നു