ധനകാര്യം

സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സംസ്ഥാനത്ത് ഇന്നലെ കുത്തനെ ഇടിഞ്ഞ സ്വര്‍ണ വിലയില്‍ ഇന്നു വര്‍ധന. പവന് 320 രൂപയാണ് കൂടിയത്. പവന്‍ സ്വര്‍ണ
ത്തിന്റെ വില 36,720 രൂപ. ഗ്രാമിന് 40 രൂപ വര്‍ധിച്ച് 4590 രൂപയായി.

തുടര്‍ച്ചയായ മുന്നേറ്റത്തിന് ശേഷമാണ് ഇന്നലെ സ്വര്‍ണവില ഇടിഞ്ഞത്. പവന് 560 രൂപയുടെ കുറവാണ് ഇന്നലെ രേഖപ്പെടുത്തിയത്. 

ഡോളര്‍ കരുത്തുനേടിയതും ബോണ്ട് ആദായം വര്‍ധിച്ചതും ആഗോള വിപണിയില്‍ സ്വര്‍ണവിലയെ ബാധിച്ചു. ഇത് ആഭ്യന്തരവിപണിയെ സ്വാധീനിക്കുകയായിരുന്നു.

കഴിഞ്ഞ ഏതാനും ആഴ്ചകളായി സ്വര്‍ണവിലയില്‍ മുന്നേറ്റമാണ് ദൃശ്യമായത്. അതിനിടെ രണ്ടു ദിവസം വില കുറഞ്ഞെങ്കിലും തുടര്‍ന്നും വില ഉയരുകയായിരുന്നു. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ ആകര്‍ഷിക്കപ്പെടുന്നതാണ് വില ഉയരാന്‍ കാരണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

ജനിച്ചയുടന്‍ വായില്‍ തുണിതിരുകി, കഴുത്തില്‍ ഷാളിട്ട് മുറുക്കി മരണം ഉറപ്പാക്കി; കൊച്ചിയിലെ നവജാതശിശുവിന്റേത് അതിക്രൂര കൊലപാതകം

കൊടും ചൂട് തുടരും; ഇടി മിന്നല്‍ മഴയ്ക്കും സാധ്യത; 'കള്ളക്കടലിൽ' റെഡ് അലർട്ട്

പത്തനംതിട്ടയിൽ വൃദ്ധദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ; മൃതദേഹങ്ങൾക്ക് ഒരാഴ്ചയോളം പഴക്കം

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി