ധനകാര്യം

ഡീസലിനും നൂറടിച്ചു; 'ഇരട്ട സെഞ്ച്വറി നേട്ട'ത്തില്‍ ഈ പട്ടണം

സമകാലിക മലയാളം ഡെസ്ക്



 
ന്യൂഡല്‍ഹി: പെട്രോളിന് പിന്നാലെ ഡീസലിനും നൂുറു കടന്ന് രാജസ്ഥനിലെ വിദൂര പട്ടണം. വടക്കാന്‍ രാജസ്ഥാനിലെ ശ്രീഗംഗാനഗറിലാണ് രണ്ട് ഓട്ടോ ഇന്ധനങ്ങള്‍ക്കും വില നൂറു കടന്ന സ്ഥലമെന്ന 'ബഹുമതി'.

രാജ്യത്ത് പെട്രോളിന് ആദ്യം നൂറു കടന്നത് ശ്രീഗംഗാനഗറില്‍ ആയിരുന്നു. ഇന്നത്തെ വില വര്‍ധനയോടെ ഡീസലിനും ഇവിടെ വില നൂറിനു മുകളിലായി.

പെട്രോളിന് ശ്രീഗംഗാനഗറില്‍ ഇന്നത്തെ വില 107.23 രൂപയാണ്. ഡീസല്‍ ഇന്ന 25 പൈസ കൂടി വര്‍ധിപ്പിച്ചതോടെ 100.06 ആയി.

ഇരട്ട സെഞ്ച്വറി അടിച്ച  ഏക പട്ടണമെന്ന ശ്രീഗംഗാനഗറിന്റെ ബഹുമതി അധികം നീളില്ലെന്നാണ് സൂചനകള്‍. സമീപത്തെ പല സ്ഥലങ്ങളിലും ഡീസല്‍ വിലയും നൂറിനോട് അടുക്കുകയാണ്. 

രാജസ്ഥാനു പുറമേ മധ്യപ്രദേശ്, മഹാരാഷ്ട്ര, തെലങ്കാന, ആന്ധ്ര എന്നിവിടങ്ങളിലും ഡീസല്‍ വില വരുംദിവസങ്ങളില്‍ നൂറു കടക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്