ധനകാര്യം

ഇന്ധനവില വര്‍ധന തിരിച്ചടിയായി; പണപ്പെരുപ്പ നിരക്ക് സര്‍വകാല ഉയരത്തില്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മൊത്തവില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക് സര്‍വകാല ഉയരത്തില്‍. മെയില്‍ 12.94 ശതമാനമാണ് പണപ്പെരുപ്പ നിരക്ക്. മുന്‍ മാസം ഇത് 10.49 ശതമാനമായിരുന്നു. അസംസ്‌കൃത എണ്ണ, നിര്‍മ്മാണ വസ്തുക്കള്‍ എന്നിവയുടെ വില ഉയരുന്നതാണ് ഇതിന് കാരണം.  അതേസമയം ഭക്ഷ്യ വിലക്കയറ്റത്തില്‍ നേരിയ കുറവുണ്ടായി. ഉള്ളിവിലയില്‍ വര്‍ധനവുണ്ടായെങ്കിലും മെയില്‍ ഇത് 4.31ശതമാനമാണ്.

തുടര്‍ച്ചയായി അഞ്ചാമത്തെ മാസമാണ് മൊത്തവില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം കുതിക്കുന്നത്. നിര്‍മാണ വസ്തുക്കള്‍, അസംസ്‌കൃത എണ്ണ, മിനറല്‍ ഓയില്‍സ് എന്നിവയുടെ വിലക്കയറ്റമാണ് സൂചികയിലെ കുതിപ്പിന് പിന്നില്‍. 2020 മെയില്‍ നെഗറ്റീവായിരുന്നു പണപ്പെരുപ്പനിരക്ക്. നെഗറ്റീവ് 3.37ശതമാനമായിരുന്നു മൊത്തവില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പനിരക്ക്.

അസംസ്‌കൃത എണ്ണവിലയോടൊപ്പം മറ്റ് കമ്മോഡിറ്റികളുടെ വിലയും ആഗോളതലത്തില്‍ ഉയര്‍ന്നു. വിവിധയിടങ്ങളിലെ ലോക്ഡൗണ്‍ മൂലം വിതരണശൃംഖലയിലുണ്ടായ തടസ്സവും മെയ്മാസത്തില്‍ വിലക്കയറ്റത്തിന് ആക്കംകൂട്ടിയതായാണ് വിലയിരുത്തല്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അമേഠിയിലേക്കില്ല; രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ മത്സരിച്ചേക്കും, റിപ്പോര്‍ട്ട്

ഓട്ടോ ഡ്രൈവര്‍ ശ്രീകാന്തിന്റെ കൊലപാതകം: പ്രതി പിടിയില്‍

ഹയര്‍സെക്കന്‍ഡറി അധ്യാപക സ്ഥലംമാറ്റം റദ്ദാക്കിയത് മാറിയവരെ ബാധിക്കില്ല: ഹൈക്കോടതി

സഡന്‍ ബ്രേക്കിട്ട് സ്വര്‍ണവില; മാറ്റമില്ലാതെ 53,000ന് മുകളില്‍ തന്നെ

തൃശൂരില്‍ നിന്ന് കാണാതായ അമ്മയും കുഞ്ഞും പുഴയില്‍ മരിച്ചനിലയില്‍