ധനകാര്യം

കെവൈസിയുടെ പേരില്‍ പുതിയ തട്ടിപ്പുകള്‍, ലിങ്കുകള്‍ തുറക്കരുത്; ജാഗ്രത 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കെവൈസി രേഖകളുടെ പേരില്‍ പുതിയ തട്ടിപ്പുകള്‍. നേരത്തെ  കെവൈസി രേഖകളുടെ പരിശോധനയ്ക്ക് സഹായം വാഗ്ദാനം ചെയ്ത് ഫോണ്‍കോളുകളാണ് വന്നിരുന്നതെങ്കില്‍ ഇപ്പോള്‍ മൊബൈല്‍ സന്ദേശങ്ങളും ഇ മെയിലുകളുമാണ് അക്കൗണ്ടുടമകള്‍ക്ക് ലഭിക്കുന്നത്. ഇതിനെതിരെ ജാഗ്രത പാലിക്കണമെന്ന് അക്കൗണ്ടുടമകള്‍ക്ക് പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ ജാഗ്രത നിര്‍ദേശം നല്‍കി.

ബാങ്ക് ഉദ്യോഗസ്ഥരോ, ഔദ്യോഗിക പ്രതിനിധികളോ എന്ന് തെറ്റിദ്ധരിപ്പിച്ചാണ് തട്ടിപ്പുകാര്‍ ലിങ്കുകള്‍ അയക്കുന്നത്. ഒരു കാരണവശാലും ഇത്തരം ലിങ്കുകള്‍ തുറക്കരുതെന്നാണ് നിര്‍ദേശം. ഇതിലൂടെ അക്കൗണ്ടുടമകളുടെ വ്യക്തിഗത വിവരങ്ങള്‍ ശേഖരിക്കുകയാണ് തട്ടിപ്പുകാരുടെ ലക്ഷ്യം. ഇത്തരം തട്ടിപ്പുകള്‍ വ്യാപകമാണെന്നും കരുതിയിരിക്കണമെന്നും ബാങ്ക് ട്വിറ്ററില്‍ വ്യക്തമാക്കി. 

കോവിഡിനെ തുടര്‍ന്ന് കെവൈസി രേഖകള്‍ ഓണ്‍ലൈന്‍ വഴിയോ തപാല്‍ വഴിയോ അയക്കാമെന്ന് എസ് ബി ഐ വ്യക്തമാക്കിയിരുന്നു. ഇതേ തുടര്‍ന്ന സഹായം വാഗ്ദാനം ചെയ്ത് ഫോണ്‍ കോളിലൂടെ ഒടിപി കൈക്കലാക്കിയുള്ള തട്ടിപ്പുകള്‍ അരങ്ങേറിയിരുന്നു. ഇത് ഫലിക്കാതായതോടെയാണ് പുതിയ രീതി പരീക്ഷിക്കുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ കെവൈസി രേഖകള്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി ആര്‍ബിഐ ഡിസംബര്‍ 31 വരെ നീട്ടിയിട്ടുണ്ട്. 

ഏതെങ്കിലും ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതിന് മുമ്പ് രണ്ട് വട്ടം ആലോചിക്കണം.കെവൈസി അപ്ഡേറ്റ് ചെയ്യുന്നതിനായി ബാങ്ക് ഒരിക്കലും ഒരു ലിങ്കും അയക്കില്ല.മൊബൈല്‍ നമ്പറോ ഒടിപി അടക്കമുള്ള രഹസ്യ വിവരങ്ങളോ പങ്ക് വയ്ക്കരുത്.അക്കൗണ്ടില്‍ ഏതെങ്കിലും വിധത്തിലുള്ള തട്ടിപ്പ് ശ്രദ്ധയില്‍ പെട്ടാല്‍ സൈബര്‍ ക്രൈം വിഭാഗത്തില്‍ ബന്ധപ്പെടാന്‍ https://cybercrime.gov.in/ എന്ന ലിങ്ക് ഉപയോഗിക്കാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു

സുഹൃത്തിന്റെ വിവാഹത്തിനായി എത്തി; കന്യാകുമാരിയില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു

'എന്തൊരു സിനിമയാണ്, മസ്റ്റ് വാച്ച് ഗയ്‌സ്'; ആവേശത്തെ പ്രശംസിച്ച് മൃണാല്‍ താക്കൂര്‍