ധനകാര്യം

സ്വർണവിലയിൽ വീണ്ടും ഇടിവ്; നാലുദിവസത്തിനിടെ കുറഞ്ഞത് ആയിരം രൂപ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സ്വർണവില വീണ്ടും കുറഞ്ഞു. 520 രൂപ കുറഞ്ഞ് ഒരു പവൻ സ്വർണത്തിന്റെ വില 33,440 രൂപയായി. അടുത്തകാലത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. നാലുദിവസത്തിനിടെ ആയിരം രൂപയാണ് കുറഞ്ഞത്.

ഒരു ​ഗ്രാം സ്വർണത്തിന്റെ വിലയും ആനുപാതികമായി കുറഞ്ഞിട്ടുണ്ട്. 65 രൂപ കുറഞ്ഞ് ഒരു ​ഗ്രാം സ്വർണത്തിന്റെ വില 4180 രൂപയായി.മാർച്ച് ഒന്നിന് 34,440 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. ഇതിലാണ് നാലുദിവസം കൊണ്ട് ആയിരം രൂപയുടെ കുറവ് ഉണ്ടായത്.

ഡോളർ ശക്തിയാർജ്ജിക്കുന്നത് ഉൾപ്പെടെ ആ​ഗോള സമ്പദ് വ്യവസ്ഥയിലെ ഘടകങ്ങളാണ് സ്വർണവിലയിൽ പ്രതിഫലിക്കുന്നത്. ബജറ്റിൽ സ്വർണത്തിന്റെ ഇറക്കുമതി തീരുവ കുറച്ചത് സ്വർണവില കുറച്ചിരുന്നു. പിന്നീട് തിരിച്ചുകയറിയ സ്വർണവില വീണ്ടും കുറയുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്