ധനകാര്യം

വരും ദിവസങ്ങളില്‍ ഇന്ധനവില കുറഞ്ഞേക്കും; കാരണമിത്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്ത് വരുംദിവസങ്ങളില്‍ ഇന്ധനവില കുറഞ്ഞേക്കുമെന്ന് റിപ്പോര്‍ട്ട്. രാജ്യാന്തര വിപണിയില്‍ കഴിഞ്ഞ രണ്ടാഴ്ചയായി അസംസ്‌കൃത എണ്ണ വില കുറഞ്ഞുവരികയാണ്. ഇതിന്റെ ആനുകൂല്യം ഉപഭോക്താക്കള്‍ക്ക് കൈമാറാന്‍ എണ്ണവിതരണ കമ്പനികള്‍ തയ്യാറാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

നിലവില്‍ രാജ്യത്ത് ഇന്ധനവില പരമാവധിയില്‍ എത്തിനില്‍ക്കുകയാണ്. കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഇന്ധനവില കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷം നിരന്തരം ആവശ്യം ഉന്നയിക്കുന്നുണ്ട്. നിലവില്‍ രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണവില ബാരലിന് 63 ഡോളര്‍ എന്ന നിലയിലാണ്. ബാരലിന് 70 ഡോളര്‍ എന്ന നിലവാരത്തിലേക്ക് അടുത്തിടെ ഉയര്‍ന്നിരുന്നു. ഇതില്‍ നിന്നാണ് വില താഴ്ന്നത്. ഇതിന്റെ ആനുകൂല്യം എണ്ണവിതരണ കമ്പനികള്‍ ജനങ്ങളിലേക്ക് കൈമാറുമെന്നാണ് റിപ്പോര്‍ട്ട്. അങ്ങനെയെങ്കില്‍ അടുത്തദിവസങ്ങളില്‍ ഇന്ത്യന്‍ വിപണിയില്‍ വില പ്രതിഫലിക്കും.

 ഒപ്പെക് എണ്ണ ഉല്‍പ്പാദനം വെട്ടിക്കുറച്ചതിനെ തുടര്‍ന്നാണ് അസംസ്‌കൃത എണ്ണ വില ഉയര്‍ന്നത്. എന്നാല്‍ കോവിഡ് കേസുകള്‍ യൂറോപ്പിലും ലോകത്തിന്റെ മറ്റുഭാഗങ്ങളിലും വീണ്ടും ഉയരുന്ന പശ്ചാത്തലത്തില്‍ എണ്ണ ആവശ്യകത കുറയുമെന്നാണ് വിലയിരുത്തല്‍. ഇതും എണ്ണവില കുറയ്ക്കാന്‍ എണ്ണവിതരണ കമ്പനികളെ പ്രേരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ