ധനകാര്യം

ഫ്രീ സര്‍വീസും വാറണ്ടി പീരിഡും അടുത്തമാസവും; കാലാവധി നീട്ടി മാരുതി സുസുക്കി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിവിധ സേവനങ്ങളുടെ കാലാവധി നീട്ടി പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി.  ഫ്രീ സര്‍വീസ്, വാറണ്ടി പീരിഡ്, എക്സ്റ്റന്‍ഡഡ് വാറണ്ടി എന്നിവയുടെ കാലാവധി നീട്ടിയാണ് വാഹനയുടമകള്‍ക്ക് മാരുതി സഹായം നല്‍കിയത്.

മാര്‍ച്ച് 15നും മെയ് 31 നും ഇടയില്‍ കാലാവധി തീരുന്ന വിവിധ സേവനങ്ങള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. ജൂണ്‍ 30 വരെ ഈ സേവനങ്ങള്‍ പ്രയോജനപ്പെടുത്താവുന്നതാണെന്ന് മാരുതി സുസുക്കി അറിയിച്ചു.

രാജ്യത്ത് എല്ലായിടത്തും ലോക്ക്ഡൗണ്‍ ആണ്. കാറുടമകള്‍ക്ക് വിവിധ സേവനങ്ങള്‍ക്ക് ഷോറൂമില്‍ പോകാന്‍ സാധിക്കാത്ത സാഹചര്യമാണ്.ഈ പശ്ചാത്തലത്തിലാണ് വിവിധ സേവനങ്ങളുടെ കാലാവധി മാരുതി സുസുക്കി നീട്ടിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ ബില്ലുകളില്‍ ഒപ്പിട്ട് ഗവര്‍ണര്‍

തലങ്ങും വിലങ്ങും അടിച്ച് ഡല്‍ഹി ബാറ്റര്‍മാര്‍; മുംബൈക്ക് ജയ ലക്ഷ്യം 258 റണ്‍സ്

വീണ്ടും 15 പന്തില്‍ ഫിഫ്റ്റി അടിച്ച് മക്ക്ഗുര്‍ഗ്; പവര്‍ പ്ലേയില്‍ ഡല്‍ഹിക്ക് നേട്ടം

ചരിത്രം തിരുത്തിയെഴുതി; 60-ാം വയസില്‍ സൗന്ദര്യമത്സരത്തില്‍ കിരീടം ചൂടി അലക്‌സാന്‍ഡ്ര

കാഫിര്‍ പ്രചാരണം നടത്തിയത് ആര്?; വടകരയില്‍ വോട്ടെടുപ്പിന് ശേഷവും പോര്; പരസ്പരം പഴിചാരല്‍