ധനകാര്യം

ഈ ബാങ്കുകളുടെ ചെക്ക് ബുക്കുകള്‍ ഇന്നു മുതല്‍ അസാധുവാകും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പൊതുമേഖല ബാങ്കുകളായിരുന്ന ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്സ്, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ ചെക്ക് ബുക്കുകള്‍ ഇന്നു മുതല്‍ അസാധുവാകും. പ്രമുഖ പൊതുമേഖല ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്കാണ് അക്കൗണ്ടുടമകള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. 

ഒക്ടോബര്‍ ഒന്നു മുതല്‍ ഈ ചെക്കുകളില്‍ ഇടപാടുകള്‍ നടത്താനാവില്ലാത്തതിനാല്‍ പഴയ ചെക്ക് ബുക്കുകള്‍ ഉടന്‍ മാറ്റി പുതിയ ഐഎഫ്എസ്സി, എംഐസിആര്‍ കോഡുകള്‍ ഉള്‍പ്പെടുന്ന പിഎന്‍ബി ചെക്ക് ബുക്ക് കൈപ്പറ്റാന്‍ ബാങ്ക് അറിയിച്ചു. എടിഎം, ഇന്റര്‍നെറ്റ് ബാങ്കിങ്, പിഎന്‍ബി വണ്‍ എന്നിവയിലൂടെ പുതിയ ചെക്ക്ബുക്കിന് അപേക്ഷ നല്‍കാം. 

കൂടാതെ കോള്‍ സെന്റര്‍ വഴിയും പുതിയ ചെക്ക്ബുക്ക് ആവശ്യപ്പെടാം. ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്സും യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയും 2020 ഏപ്രിലില്‍ പിഎന്‍ബിയില്‍ ലയിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോഴിക്കോട് മെഡിക്കല്‍ കോളജിലെ അവയവം മാറി ശസ്ത്രക്രിയ; ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

സ്വാതി മാലിവാളിന്റെ പരാതിയില്‍ കെജരിവാളിന്റെ പിഎ ബൈഭവ് കുമാറിനെതിരെ കേസ്

മുടി വെട്ടാന്‍ രാഹുല്‍ ഗാന്ധി എത്തി; റായ്ബറേലിയിലെ ബാര്‍ബര്‍ ഷോപ്പില്‍ തിരക്കോട് തിരക്ക്

ടിക്കറ്റില്ലാതെ യാത്ര: ചോദ്യം ചെയ്ത റെയില്‍വേ ജീവനക്കാരനെ കുത്തിക്കൊന്നു, പ്രതി ട്രെയിനില്‍ നിന്ന് ചാടി രക്ഷപ്പെട്ടു

ബിഎസ് സി നഴ്‌സിങ്, പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്കുള്ള പ്രവേശനം; ജൂൺ 15 വരെ അപേക്ഷിക്കാം