ധനകാര്യം

ഇന്ധനവില മേലോട്ട് ; പെട്രോള്‍, ഡീസല്‍ വില ഇന്നും കൂട്ടി ; മൂന്നാഴ്ചയ്ക്കിടെ ഡീസലിന് കൂടിയത് ആറുരൂപയോളം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : ഇന്ധന വില വീണ്ടും കൂട്ടി. പെട്രോള്‍ ലിറ്ററിന് 35 പൈസയും ഡീസല്‍ ലിറ്ററിന് 37 പൈസയുമാണ് ഇന്ന് കൂട്ടിയത്. മൂന്നാഴ്ചയ്ക്കിടെ കൂട്ടിയത് ഡീസലിന് അഞ്ചു രൂപ 87 പൈസയും പെട്രോളിന് നാലു രൂപ 07 പൈസയുമാണ്. 

കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 105 രൂപ 80 പൈസയായി ഉയര്‍ന്നു. ഡീസല്‍ ലിറ്ററിന് 99 രൂപ 41 പൈസയായും വര്‍ധിച്ചു. 

തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന്റെ വില 107 രൂപ 76 പൈസയായി. ഡീസല്‍ വില 101 രൂപ രൂപ 33 പൈസയായും ഉയര്‍ന്നു. കോഴിക്കോട് പെട്രോള്‍, ഡീസല്‍ വില യഥാക്രമം 105 രൂപ 92 പൈസ, 99 രൂപ 63 പൈസ എന്നിങ്ങനെയാണ്. 

ഇന്ധന വില ഇന്നലെയും വര്‍ധിപ്പിച്ചിരുന്നു. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്നലെ കൂട്ടിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാലക്കാടിന് പുറമേ മൂന്ന് ജില്ലകളില്‍ കൂടി ഉഷ്ണതരംഗ മുന്നറിയിപ്പ്; ആലപ്പുഴയില്‍ രാത്രിതാപനില ഉയരും

ഇത് സുരേഷ് ഗോപിയല്ല, സുഭാഷ് ഗോപിയാണ്; വോട്ടെടുപ്പ് ദിനത്തില്‍ വൈറലായ വിഡിയോ

റോഡിലെ വാക്കുതര്‍ക്കം: കെഎസ്ആര്‍ടിസി ഡ്രൈവര്‍ കോടതിയിലേക്ക്; മേയര്‍ക്കെതിരെ കേസെടുക്കേണ്ടതില്ലെന്ന് പൊലീസ്

ഛത്തീസ്ഗഢില്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ 7 മാവോസ്റ്റുകളെ വധിച്ചു

എസ്എസ്എല്‍സി ഫലം മെയ് എട്ടിന്, ഹയര്‍ സെക്കന്‍ഡറി ഒന്‍പതിന്