ധനകാര്യം

സ്വര്‍ണ വിലയില്‍ നേരിയ വര്‍ധന; പവന് 80 രൂപ കൂടി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന. തുടര്‍ച്ചയായി മൂന്ന് ദിവസത്തെ ഇടിവിന് ശേഷമാണ് വില ഉയര്‍ന്നത്. 

പവന് 80 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 35,280 രൂപയായി. ഗ്രാമിന് പത്ത് രൂപയാണ് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 4410 രൂപ. 

ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണ് ഇന്നലെ രേഖപ്പെടുത്തിയത്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ പവന് നാനൂറു രൂപയാണ് കുറഞ്ഞത്. 

അവിടെ നിന്നാണ് ഇന്ന് നേരിയ വര്‍ധനയുണ്ടായത്. മാസത്തിന്റെ തുടക്കത്തില്‍ 35,360 ആയിരുന്നു പവന്‍ വില.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

അപകടമുണ്ടായാല്‍ പൊലീസ് വരുന്നതുവരെ കാത്തു നില്‍ക്കണോ ?; അറിയേണ്ടതെല്ലാം

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു