ധനകാര്യം

നൂറ് കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ 9.9 സെക്കന്‍ഡ്, ഉയര്‍ന്ന ബാറ്ററി ശേഷി; മൂന്ന് ഇലക്ട്രിക് വാഹനങ്ങളുമായി ടാറ്റ 

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഇലക്ട്രിക് വാഹനരംഗത്ത് മുന്‍നിരയില്‍ നില്‍ക്കുന്ന ടാറ്റ മോട്ടേഴ്‌സ് ഈ മാസം സമാനമായി മൂന്ന് പുതിയ കാറുകള്‍ കൂടി അവതരിപ്പിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ലോംഗ് റേഞ്ച് നെക്‌സണ്‍ ഇവി, അല്‍ട്രോസിന്റെ സമ്പൂര്‍ണ ഇലക്ട്രിക് പതിപ്പ്, ടിയാഗോ ഇവി അടക്കം പുതിയ വാഹനങ്ങളും പുതിയ ഇലക്ട്രിക് എസ് യുവി ആശയവും ഈ മാസം അവതരിപ്പിക്കാനാണ് ടാറ്റയുടെ നീക്കം.

ലോങ് റേഞ്ച് നെക്‌സണ്‍ ഇലക്ട്രിക് വെഹിക്കിള്‍ ഈ മാസം അവസാനം അവതരിപ്പിച്ചേക്കും. ഉയര്‍ന്ന ബാറ്ററി ശേഷിയുള്ളതായിരിക്കും പുതിയ നെക്‌സണ്‍. 127 കുതിരശേഷിയുള്ള ഇലക്ട്രിക് മോട്ടോറിന് സമാനമായ കരുത്തുള്ളതായിരിക്കും പുതിയ ബാറ്ററി. പൂജ്യത്തില്‍ നിന്ന് നൂറ് കിലോമീറ്റര്‍ വേഗം എത്താന്‍ 9.9 സെക്കന്‍ഡ് മാത്രം മതിയാവും. ഒറ്റതവണ ചാര്‍ജ് ചെയ്താല്‍ 312 കിലോമീറ്റര്‍ വരെ യാത്ര ചെയ്യാന്‍ കഴിയുന്നതാണ് നിലവിലെ നെക്‌സണിന്റെ ബാറ്ററി ശേഷി.

ഇലക്ട്രിക് എസ് യുവിയുമായി ബന്ധപ്പെട്ട ആശയം നാളെ ടാറ്റ പുറത്തുവിട്ടേക്കും. ഫ്രണ്ട് ഗ്രില്‍ മുഴുവന്‍ നിറഞ്ഞുനില്‍ക്കുന്ന വിധമുള്ള എല്‍ഇഡി ലൈറ്റ് ബാര്‍ അടക്കം അത്യാധുനിക സംവിധാനങ്ങളോട് കൂടിയ പുതിയ എസ് യുവി അവതരിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. സഫാരി, പഞ്ച് എന്നി മോഡലുകള്‍ പോലെ സ്പ്‌ളിറ്റ് ഹെഡ്‌ലാമ്പ് പുതിയ എസ് യുവിയിലും അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബമ്പറിന് താഴെയാണ് ഇത് ക്രമീകരിക്കുക.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ബോംബ് നിര്‍മാണത്തില്‍ മരിച്ചവര്‍ രക്തസാക്ഷികള്‍'; സ്മാരകമന്ദിരം എംവി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും

'എകെജി സെന്ററില്‍ എത്തിയപ്പോഴേക്കും സമരം അവസാനിപ്പിച്ചിരുന്നു; സോളാറില്‍ ഇടനിലക്കാരനായിട്ടില്ല'

'ചിലപ്പോൾ ചതിച്ചേക്കാം, ഇടി കൊള്ളുന്ന വില്ലനാകാൻ താല്പര്യമില്ല'; ആസിഫ് അലി പറയുന്നു

പെരുമഴ വരുന്നു, വരുംദിവസങ്ങളില്‍ തെക്കന്‍ ജില്ലകളില്‍ കനക്കും; മുന്നറിയിപ്പ്

ഒരിക്കലും 'പ്രീ ഹീറ്റ്' ചെയ്യരുത്, നോൺസ്റ്റിക്ക് പാത്രങ്ങളെ സൂക്ഷിക്കണം; മാർ​ഗനിർദേശവുമായി ഐസിഎംആർ