ധനകാര്യം

എസ്ബിഐ വീണ്ടും വായ്പാ നിരക്ക് ഉയര്‍ത്തി; അരശതമാനത്തിന്റെ വര്‍ധന 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് ഉയര്‍ത്തിയതിന്റെ ചുവടുപിടിച്ച് രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ വീണ്ടും വായ്പാ നിരക്ക് ഉയര്‍ത്തി. പലിശനിരക്കില്‍ 20 ബേസിക് പോയന്റിന്റെ വര്‍ധനയാണ് വരുത്തിയത്. റിപ്പോ നിരക്ക് അടിസ്ഥാനമാക്കിയുള്ള വായ്പാ പലിശയും വര്‍ധിപ്പിച്ചിട്ടുണ്ട്. അരശതമാനത്തിന്റെ വര്‍ധനയാണ് വരുത്തിയത്. പുതുക്കിയ നിരക്ക് ഓഗസ്റ്റ് 15 മുതല്‍ പ്രാബല്യത്തിലായി.

ആര്‍ബിഐ റിപ്പോ നിരക്ക് അരശതമാനം വര്‍ധിപ്പിച്ചതിന് പിന്നാലെയാണ് ബാഹ്യ ബെഞ്ച്മാര്‍ക്ക് അടിസ്ഥാനമാക്കിയുള്ള വായ്പാനിരക്കില്‍ 20 ബേസിക് പോയന്റിന്റെ വര്‍ധന വരുത്തിയത്. മൂന്നുമാസത്തിനിടെ മൂന്നാമത്തെ തവണയാണ് എസ്ബിഐ പലിശ നിരക്ക് കൂട്ടുന്നത്.

നിലവില്‍ ബാഹ്യ ബെഞ്ച്മാര്‍ക്ക് അടിസ്ഥാനമാക്കിയുള്ള വായ്പാനിരക്ക് 7.55 ശതമാനമാണ്. ഇത് 8.05 ശതമാനമായാണ് വര്‍ധിപ്പിച്ചത്. റിപ്പോനിരക്കിനെ അടിസ്ഥാനമായുള്ള പലിശനിരക്ക് 7.15 ശതമാനത്തില്‍ നിന്ന് 7.65 ശതമാനമായാണ് വര്‍ധിപ്പിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രബീര്‍ പുര്‍കായസ്തയുടെ അറസ്റ്റ് നിയമ വിരുദ്ധം, ഉടന്‍ മോചിപ്പിക്കാന്‍ സുപ്രീം കോടതി ഉത്തരവ്

ആസ്ട്രസെനകയുടെ വാക്സിൻ പരീക്ഷണത്തിലൂടെ 'വിട്ടുമാറാത്ത വൈകല്യങ്ങൾ'; കമ്പനിക്കെതിരെ പരാതിയുമായി യുവതി

ഹൃദയത്തിന്റെ ഭാഷയില്‍ സി.കെ ജാനുവിന്റെ ആത്മകഥ

'സുദേവ് നായരുടെ അഭിനയം തന്നേക്കാള്‍ മുന്നിലെന്നു ടൊവിനോയ്ക്കു തോന്നി'; 'വഴക്കി'ല്‍ പുതിയ വെളിപ്പെടുത്തല്‍

ബിജെപിക്ക് 400 സീറ്റ് ലഭിച്ചാല്‍ മഥുരയിലും വാരാണസിയിലും ക്ഷേത്രങ്ങള്‍; പാക് അധീന കശ്മീര്‍ ഇന്ത്യയുടേതാകും: ഹിമന്ത