ധനകാര്യം

ആഭ്യന്തര അസംസ്‌കൃത എണ്ണയുടെ നികുതി കുറച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഡീസല്‍ കയറ്റുമതിയുടെ വിന്‍ഡ്ഫാള്‍ ലാഭനികുതി കേന്ദ്രസര്‍ക്കാര്‍ ഉയര്‍ത്തി. ലിറ്ററിന് ഏഴുരൂപയായാണ് ഉയര്‍ത്തിയത്. കൂടാതെ വിമാന ഇന്ധന കയറ്റുമതിയുടെ നികുതി വീണ്ടും കൊണ്ടുവരികയും ആഭ്യന്തരമായി ഉല്‍പ്പാദിപ്പിക്കുന്ന അസംസ്‌കൃത എണ്ണയുടെ നികുതി വെട്ടിക്കുറയ്ക്കുകയും ചെയ്തു.

രണ്ടാഴ്ചയിലൊരിക്കലുള്ള അവലോകനത്തെ തുടര്‍ന്നാണ് ഡീസല്‍ കയറ്റുമതിയുടെ വിന്‍ഡ്ഫാള്‍ ലാഭനികുതി ലിറ്ററിന് അഞ്ചുരൂപയില്‍ നിന്ന് ഏഴു രൂപയായി ഉയര്‍ത്തിയത്. വിമാനഇന്ധന കയറ്റുമതിയുടെ നികുതിയായിരുന്ന ലിറ്ററിന് രണ്ടുരൂപയാണ് തിരികെ കൊണ്ടുവന്നത്. 

ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്ന അസംസ്‌കൃത എണ്ണയുടെ നികുതി ടണ്ണിന് 17,750 രൂപയില്‍ നിന്ന് 13,000 രൂപയായി ആണ് സര്‍ക്കാര്‍ കുറച്ചത്. അന്താരാഷ്ട്ര എണ്ണ വില ആറ് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് ഇടിഞ്ഞതിനാല്‍ ആണ് ആഭ്യന്തരമായി ഉല്‍പ്പാദിപ്പിക്കുന്ന എണ്ണയുടെ നിരക്ക് കുറച്ചത്. 

ഊര്‍ജ സ്ഥാപനങ്ങളുടെ അമിത ലാഭത്തിനു മുകളില്‍ മറ്റു രാജ്യങ്ങള്‍ വിന്‍ഡ്ഫാള്‍ ലാഭനികുതി ചുമത്തിയതോടെയാണ് കേന്ദ്രവും നികുതി ചുമത്തിയത്. ജൂലൈ 1 നാണ് ആദ്യമായി വിന്‍ഡ്ഫാള്‍ ലാഭനികുതി ഏര്‍പ്പെടുത്തിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ