ധനകാര്യം

സ്വര്‍ണവില വീണ്ടും കുറഞ്ഞു; രണ്ടുദിവസത്തിനിടെ 480 രൂപയുടെ ഇടിവ് 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: 40,000 കടന്ന് മുന്നേറിയ സ്വര്‍ണവില തുടര്‍ച്ചയായ രണ്ടാം ദിവസവും താഴ്ന്നു. ഇന്നലെ 40,000ല്‍ താഴെ എത്തിയ സ്വര്‍ണവിലയില്‍ ഇന്ന് 160 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. 39,760 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 20 രൂപയാണ് കുറഞ്ഞത്. 4970 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ബുധനാഴ്ചയാണ് 40,000 കടന്ന് സ്വര്‍ണവില മുന്നേറിയത്. ഇന്നലെ 320 രൂപയാണ് കുറഞ്ഞത്. ഇതോടെ രണ്ടുദിവസമായി സ്വര്‍ണവിലയില്‍ ഉണ്ടായ ഇടിവ് 500 രൂപയോളമായി. 

രൂപയുടെ മൂല്യം താഴ്ന്നത് ഉള്‍പ്പെടെയുള്ള ഘടകങ്ങളാണ് കഴിഞ്ഞ ദിവസം സ്വര്‍ണവില ഉയരാന്‍ ഇടയാക്കിയത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 39,000 രൂപയായിരുന്ന സ്വര്‍ണവിലയാണ് കഴിഞ്ഞ ദിവസം 40,000 കടന്നും മുന്നേറിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചെറുകഥകളിലൂടെ വായനക്കാരെ അത്ഭുതപ്പെടുത്തിയ എഴുത്തുകാരി; നൊബേല്‍ ജേതാവ് ആലിസ് മണ്‍റോ അന്തരിച്ചു

ഭക്ഷണത്തിന് മുമ്പും ശേഷവും ചായയും കാപ്പിയും കുടിക്കരുത്!

തൊഴിലാളികളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചു; മില്‍മ സമരം തീര്‍ന്നു

ബാറ്റിങ് നിര തിളങ്ങി; ഡല്‍ഹിക്കെതിരെ ലഖ്‌നൗവിന് 209 റണ്‍സ് വിജയലക്ഷ്യം

തിരുവനന്തപുരത്ത് മകന്റെ അടിയേറ്റ അച്ഛന്‍ മരിച്ചു