ധനകാര്യം

വായ്പയെടുത്തവരുടെ ശ്രദ്ധയ്ക്ക്; പലിശ നിരക്കിലെ വ്യത്യാസം അറിയിക്കാന്‍ ബാങ്കിനു ബാധ്യതയില്ല

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഫ്‌ളോട്ടിങ് നിരക്കില്‍ വായ്പ എടുത്തവരെ പലിശ നിരക്ക് വര്‍ധിക്കുന്നതും കുറയുന്നതും ബാങ്ക് വ്യക്തിപരമായി അറിയിക്കേണ്ട ആവശ്യമില്ലെന്ന് ദേശീയ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ (എന്‍സിഡിആര്‍സി). ഐസിഐസിഐ ബാങ്കും ഉപഭോക്താവും തമ്മിലുള്ള തര്‍ക്കത്തില്‍ തീര്‍പ്പു കല്‍പ്പിച്ചുകൊണ്ടാണ് വിധി. 

ഫ്‌ളോട്ടിങ് നിരക്കില്‍ വായ്പ എടുക്കുമ്പോള്‍ ഉണ്ടാക്കുന്ന ധാരണയുടെ അടിസ്ഥാനത്തില്‍ ബാങ്കിന് പലിശ വര്‍ധിപ്പിക്കുകയും കുറക്കുകയും ചെയ്യാം. ഇതിന് തുടര്‍ന്നുള്ള അനുമതിയുടെ ആവശ്യമില്ലെന്നും ഇക്കാര്യം വായ്പാ കരാറില്‍ തന്നെ സമ്മതിച്ചിട്ടുള്ളതാണെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി.

തന്നെ അറിയിക്കാതെ ബാങ്ക് ഭവന വായ്പയുടെ പലിശ നിരക്ക് വര്‍ധിപ്പിച്ചെന്നും ഇഎംഐയുടെ കാലാവധി കൂട്ടിയെന്നുമായിരുന്നു വായ്പയെടുത്തയാളുടെ പരാതി. ഇതു പരിഗണിച്ച ഡല്‍ഹി ഉപഭോക്തൃ കമ്മിഷന്‍ നഷ്ടപരിഹാരം പലിശ സഹിതം നല്‍കാന്‍  ഐസിഐസിഐ ബാങ്കിന് നിര്‍ദ്ദേശം നല്‍കി. ഇതിനെതിരെ ബാങ്ക് ന്ല്‍കിയ അപ്പീലിലാണ് ദേശീയ കമ്മിഷിന്റെ വിധി. 

ബാങ്കും പരാതിക്കാരനും തമ്മിലുണ്ടാക്കിയ വായ്പാ കരാറില്‍ നല്‍കിയിട്ടുള്ള ഫ്‌ളോട്ടിങ് നിരക്ക് അനുസരിച്ച് പലിശ നിരക്ക് കൂട്ടാനോ കുറയ്ക്കാനോ ഉള്ള അവകാശം ബാങ്കിന് ഉണ്ടെന്ന് കമ്മിഷന്‍ നിരീക്ഷിച്ചു. തെറ്റായ രീതിയില്‍ ബാങ്ക് പലിശ നിരക്കുകള്‍ നിശ്ചയിച്ചിട്ടുണ്ടെന്നു തെളിയിക്കാന്‍ രേഖകളില്ലെന്ന് കമ്മിഷന്‍ ചൂണ്ടിക്കാട്ടി.  

ബാങ്കിന്റെ വെബ്‌സൈറ്റില്‍ നിരക്കു മാറ്റിയുള്ള അറിയിപ്പുകള്‍ പുറപ്പെടുവിച്ചിട്ടുണ്ടെന്നും കാലാകാലങ്ങളില്‍ ഉപഭോക്താവിന് റീസെറ്റ് ലെറ്ററുകള്‍ അയച്ചിട്ടുണ്ടെന്നും കമ്മിഷന്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചെറുകഥകളിലൂടെ വായനക്കാരെ അത്ഭുതപ്പെടുത്തിയ എഴുത്തുകാരി; നൊബേല്‍ ജേതാവ് ആലിസ് മണ്‍റോ അന്തരിച്ചു

ഭക്ഷണത്തിന് മുമ്പും ശേഷവും ചായയും കാപ്പിയും കുടിക്കരുത്!

തൊഴിലാളികളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചു; മില്‍മ സമരം തീര്‍ന്നു

ബാറ്റിങ് നിര തിളങ്ങി; ഡല്‍ഹിക്കെതിരെ ലഖ്‌നൗവിന് 209 റണ്‍സ് വിജയലക്ഷ്യം

തിരുവനന്തപുരത്ത് മകന്റെ അടിയേറ്റ അച്ഛന്‍ മരിച്ചു