ധനകാര്യം

നിങ്ങളുടെ 'അവതാര്‍' എങ്ങനെ പ്രൊഫൈല്‍ ഫോട്ടോയാക്കാം; ചെയ്യേണ്ടത് ഇത്രമാത്രം 

സമകാലിക മലയാളം ഡെസ്ക്

ലോകത്ത് ഏറ്റവുമധികം പേര്‍ ഉപയോഗിക്കുന്ന സോഷ്യല്‍മീഡിയ ആപ്പുകളില്‍ മുന്‍നിരയിലാണ് പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ്. ഉപയോക്താക്കളുടെ സൗകര്യാര്‍ത്ഥം വാട്‌സ്ആപ്പ് ഇടയ്ക്കിടെ പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ച് വരികയാണ്. ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാന്‍ വാട്‌സ്ആപ്പ് പുതിയതായി അവതരിപ്പിച്ച ഒരു ഫീച്ചറാണ് അവതാര്‍. 

പ്രൊഫൈല്‍ ഫോട്ടോയുടെ സ്ഥാനത്ത് സ്വന്തം ചിത്രത്തിന് പകരം, സ്വന്തം ചിത്രത്തിന്റെ ഡിജിറ്റല്‍ രൂപത്തിലുള്ള ചിത്രം നല്‍കാന്‍ കഴിയുന്ന ഫീച്ചറാണ് അവതാര്‍. സ്വകാര്യത സംരക്ഷിക്കാന്‍ പ്രൊഫൈല്‍ ഫോട്ടോയായി സ്റ്റിക്കര്‍ പായ്‌ക്കോ, അവതാറോ  ഉപയോഗിക്കാന്‍ കഴിയുന്ന വിധമാണ് സംവിധാനം. 

അവതാര്‍ സ്റ്റിക്കറുകളോട് ഇമോജികള്‍, മറുപടികള്‍ അല്ലെങ്കില്‍ ഫോര്‍വേഡ് എന്നിവ ഉപയോഗിച്ച് പ്രതികരിക്കാനും സാധിക്കും. അവതാര്‍ പ്രൊഫൈല്‍ ഫോട്ടോ മാറ്റുകയാണെങ്കില്‍ നിലവിലെ പ്രൊഫൈല്‍ ഫോട്ടോയുടെ സ്വകാര്യത ക്രമീകരണമാണ് ബാധകമാകുക. അവതാര്‍ പ്രൊഫൈല്‍ ഫോട്ടോയായി മാറ്റുന്നതിനുള്ള വഴി ചുവടെ:

വാട്‌സ്ആപ്പില്‍ സെറ്റിങ്‌സില്‍ കയറുക

പ്രൊഫൈല്‍ ഫോട്ടോ തെരഞ്ഞെടുക്കുക

എഡിറ്റ് തെരഞ്ഞെടുക്കുക

അവതാറില്‍ ക്ലിക്ക് ചെയ്യുക

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആറാം വിരല്‍ നീക്കം ചെയ്യാന്‍ വന്നു, ശസ്ത്രക്രിയ നടത്തിയത് നാവില്‍; കോഴിക്കോട് മെഡിക്കല്‍ കോളജിനെതിരെ പരാതി

'ആരാധകരും ഫുട്‌ബോളും തമ്മിലുള്ള ബന്ധം തകര്‍ക്കുന്നു'- 'വാര്‍' വേണ്ടെന്ന് പ്രീമിയര്‍ ലീഗ് ക്ലബുകള്‍

സിനിമ കാണാന്‍ ആളില്ല, തെലങ്കാനയില്‍ രണ്ടാഴ്ചത്തേക്ക് തിയറ്ററുകൾ അടച്ചിടുന്നു

നമ്പി രാജേഷിന്റെ മൃതദേഹവുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഓഫിസില്‍ പ്രതിഷേധം

നിർജ്ജലീകരണം തടയും; ചർമ്മത്തിന്റെ വരൾച്ച മറികടക്കാന്‍ 'പിങ്ക് ഡ്രിങ്ക്'