ധനകാര്യം

21,539 കോടി രൂപ; എല്‍ഐസിയിലെ അവകാശികളില്ലാത്ത പണത്തിന്റെ കണക്കുകള്‍ പുറത്ത് 

സമകാലിക മലയാളം ഡെസ്ക്

മുംബൈ: പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസിയില്‍ അവകാശികളില്ലാതെ കിടക്കുന്നത് 21,539 കോടി രൂപ. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ വരെയുള്ള കണക്കാണിത്. ഓഹരി വില്‍പ്പനയ്ക്കായി സമര്‍പ്പിച്ച രേഖയിലാണ് ഈ കണക്കുകള്‍.

2020 മാര്‍ച്ച് വരെ 16,052.65 കോടി രൂപയായിരുന്നു എല്‍ഐസിയിലെ അവകാശികളില്ലാത്ത പണം. കഴിഞ്ഞ മാര്‍ച്ചില്‍ ഇത് 18,495 കോടി രൂപയായി. അവകാശികളില്ലാത്ത പണവും അതിന്റെ പലിശയും ചേര്‍ത്താണ് സെപ്റ്റംബരില്‍ 21,539 കോടിയില്‍ എത്തിയത്.

വില്‍ക്കുന്നത് അഞ്ചു ശതമാനം ഓഹരി

പ്രാരംഭ ഓഹരി വില്പനയിലൂടെ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്റെ അഞ്ചുശതമാനം ഓഹരികളാകും സര്‍ക്കാര്‍ കൈമാറുക. ഓഹരിയൊന്നിന് 1,693-2,692 രൂപ നിരക്കിലാവുംവില നിശ്ചയിക്കുകയെന്നു റിപ്പോര്‍ട്ടുകളുണ്ട്. 

50,000 കോടിക്കും ഒരു ലക്ഷം കോടിക്കുമിടയിലുള്ള തുകയാകും ഓഹരി വില്പനയിലൂടെ സര്‍ക്കാര്‍ സമാഹരിക്കുക. ഇതുപ്രകാരം 31.62 കോടി ഓഹരികളാണ് വിറ്റഴിക്കുക. ഓഫര്‍ ഫോര്‍ സെയില്‍വഴിയാകും 100 ശതമാനം ഓഹരികളും കൈമാറുക. 

വില്പനയ്ക്കുവെയ്ക്കുന്ന മൊത്തം ഓഹരികളില്‍ 10ശതമാനം പോളസി ഉടമകള്‍ക്കായി നീക്കിവെയ്ക്കും. അഞ്ചുശതമാനം ജീവനക്കാര്‍ക്കും അനുവദിച്ചേക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ്: 8,889 കോടിയുടെ പണവും സാധനങ്ങളും പിടിച്ചെടുത്തു, 3,958 കോടിയുടെ മയക്കുമരുന്നും ഉള്‍പ്പെടും

രണ്ടാഴ്ച നിര്‍ണായകം, മഞ്ഞപ്പിത്തം മുതിര്‍ന്നവരില്‍ ഗുരുതരമാകാന്‍ സാധ്യതയേറെ: മന്ത്രി വീണാ ജോര്‍ജ്

സുധി അന്നയുടെ 'പൊയ്യാമൊഴി' കാനിൽ: പ്രദർശനം നാളെ

'ഒളിവിലിരുന്ന് സ്വയരക്ഷയ്ക്കു വേണ്ടി പ്രതി പറയുന്ന കാര്യങ്ങള്‍ അപമാനം'; അതിജീവിതയെ അപമാനിക്കുന്ന വിധം വാര്‍ത്തകള്‍ നല്‍കരുത്: വനിതാ കമ്മിഷന്‍

സ്വിം സ്യൂട്ടില്‍ മോഡലുകള്‍: ലോകത്തെ ഞെട്ടിച്ച് സൗദി