ധനകാര്യം

ഓഹരി വിപണിയില്‍ തകര്‍ച്ച; സൂചികകള്‍ നഷ്ടത്തില്‍

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഓഹരി വിപണിയില്‍ ഇന്നു നഷ്ടത്തോടെ തുടക്കം. വ്യാപാരത്തിന്റെ ആദ്യ മണിക്കൂറില്‍ തന്നെ സെന്‍സെക്‌സ് എഴുന്നൂറിലേറെ പോയിന്റ് താഴ്ന്നു. നിഫ്റ്റി 239 പോയിന്റാണ് ഇടിഞ്ഞത്.

തിങ്കളാഴ്ച ഓഹരി വിപണിയില്‍ ഉണ്ടായ തകര്‍ച്ചയില്‍ നിക്ഷേപകര്‍ക്ക് ഒന്‍പതു ലക്ഷം കോടിയേലറെ രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്. തുടര്‍ച്ചയായ ആറാം ദിവസമാണ് ഇന്ത്യന്‍ ഓഹരി സൂചിക നഷ്ടത്തില്‍ തുടരുന്നത്. 

സ്വര്‍ണ വിലയില്‍ കുതിപ്പ് 

ണ്ടു ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 200 രൂപയാണ് കൂടിയത്. ഇന്നത്തെ പവന്‍ വില 36,600 രൂപ. ഗ്രാമിന് 25 രൂപ ഉയര്‍ന്ന് 4575 ആയി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയാണിത്.

കോവിഡ് തീവ്രമാവുന്ന പശ്ചാത്തലത്തില്‍ ആഗോള മൂലധന വിപണിയില്‍ ഉണ്ടായ തളര്‍ച്ചയാണ് സ്വര്‍ണത്തെ സ്വാധീനിച്ചത്. ഓഹരി വിപിണി ഏതാനും ദിവസമായി തകര്‍ച്ചയിലാണ്. ഇതോടെ നിക്ഷേപകര്‍ സ്വര്‍ണത്തിലേക്കു ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധ്യതയെന്ന് വിപണി വിദഗ്ധര്‍ പറയുന്നു.

കഴിഞ്ഞ രണ്ടു ദിവസമായി സ്വര്‍ണ വില മാറ്റമില്ലാതെ തുടരുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്സഭാ തെരഞ്ഞെടുപ്പ്: മൂന്നാംഘട്ടം തുടങ്ങി; അമിത് ഷായ്‌ക്കൊപ്പം എത്തി വോട്ടുചെയ്ത് പ്രധാനമന്ത്രി, വിഡിയോ

ഇരുചക്രവാഹനയാത്രയില്‍ ചെറുവിരലിന്റെ സൂക്ഷ്മചലനം പോലും അപകടമായേക്കാം; മുന്നറിയിപ്പ്

മണ്ണാര്‍ക്കാട് കോഴിഫാമില്‍ വന്‍ അഗ്നിബാധ; 3000 കോഴിക്കുഞ്ഞുങ്ങള്‍ ചത്തു

മുഖ്യമന്ത്രി 12 വരെ ഇന്തോനേഷ്യയില്‍, അവിടെ നിന്ന് സിംഗപ്പൂര്‍; മൂന്ന് രാജ്യങ്ങളില്‍ കുടുംബത്തോടൊപ്പം സ്വകാര്യ സന്ദര്‍ശനം

ഊട്ടി, കൊടൈക്കനാല്‍ യാത്രയ്ക്ക് ഇന്നു മുതല്‍ ഇ-പാസ്; അറിയേണ്ടതെല്ലാം