ധനകാര്യം

ലോകം മാന്ദ്യ ഭീഷണിയില്‍; അടുത്ത പന്ത്രണ്ട് മാസം നിര്‍ണായകമെന്ന് ഐഎംഎഫ് 

സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക്: ലോകം മാന്ദ്യത്തിന്റെ ഭീഷണി നേരിടുന്നതായി ഐഎംഎഫിന്റെ മുന്നറിയിപ്പ്. അടുത്ത 12 മാസത്തിനുള്ളില്‍ ലോകം സാമ്പത്തിക മാന്ദ്യത്തിന്റെ കൂടുതല്‍ അപകടസാധ്യത നേരിടുമെന്ന് ഐഎംഎഫിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

യുക്രൈനിലെ റഷ്യയുടെ സൈനികനടപടിയും മറ്റുമാണ് മാന്ദ്യത്തിന്റെ ഭീഷണി ഉയര്‍ത്തുന്നത്. യുക്രൈന്‍ പ്രതിസന്ധിയെ തുടര്‍ന്ന് ഉല്‍പ്പന്നങ്ങളുടെ വില കുതിച്ചുയരുകയാണ്. ഇതുമൂലം കോടിക്കണക്കിന് ആളുകളുടെ ജീവിതചെലവ് ഉയര്‍ന്നത് പ്രതിസന്ധിയുടെ ആഴം കൂട്ടുന്നതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

അമേരിക്ക മാന്ദ്യത്തിലേക്ക് നീങ്ങുന്നതായി സൂചന നല്‍കി 41 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന പണപ്പെരുപ്പമാണ് റിപ്പോര്‍ട്ട് ചെയ്തത്. 81ന് ശേഷം ആദ്യമായി ജൂണിലെ പണപ്പെരുപ്പനിരക്ക് 9.1 ശതമാനമായി ഉയര്‍ന്നു. വരുന്ന അമേരിക്കന്‍ കേന്ദ്രബാങ്കിന്റെ യോഗത്തില്‍ പലിശനിരക്കില്‍ റെക്കോര്‍ഡ് വര്‍ധനയ്ക്ക് സാധ്യതയുണ്ടെന്നാണ് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്. 

കോവിഡ് ലോക്ക്ഡൗണിനെ തുടര്‍ന്ന് ചൈനീസ് സമ്പദ് വ്യവസ്ഥയും തളര്‍ച്ചയുടെ പാതയിലാണ്. 2022ലെ വരുന്ന മാസങ്ങള്‍ ഏറെ നിര്‍ണായകമാണ്. 2023ല്‍ മാന്ദ്യത്തിന്റെ അപകടസാധ്യത കൂടുതലാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ഈ മാസം അവസാനം ആഗോള സാമ്പത്തിക വളര്‍ച്ചാനിരക്ക് രാജ്യാന്തര നാണയനിധി കുറയ്ക്കാന്‍ സാധ്യതയുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ബോംബ് നിര്‍മാണത്തില്‍ മരിച്ചവര്‍ രക്തസാക്ഷികള്‍'; സ്മാരകമന്ദിരം എംവി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും

'എകെജി സെന്ററില്‍ എത്തിയപ്പോഴേക്കും സമരം അവസാനിപ്പിച്ചിരുന്നു; സോളാറില്‍ ഇടനിലക്കാരനായിട്ടില്ല'

'ചിലപ്പോൾ ചതിച്ചേക്കാം, ഇടി കൊള്ളുന്ന വില്ലനാകാൻ താല്പര്യമില്ല'; ആസിഫ് അലി പറയുന്നു

പെരുമഴ വരുന്നു, വരുംദിവസങ്ങളില്‍ തെക്കന്‍ ജില്ലകളില്‍ കനക്കും; മുന്നറിയിപ്പ്

ഒരിക്കലും 'പ്രീ ഹീറ്റ്' ചെയ്യരുത്, നോൺസ്റ്റിക്ക് പാത്രങ്ങളെ സൂക്ഷിക്കണം; മാർ​ഗനിർദേശവുമായി ഐസിഎംആർ