ധനകാര്യം

ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിച്ചോ? തീയതി നീട്ടില്ലെന്ന് കേന്ദ്രം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള തീയതി നീട്ടുന്നതു പരിഗണനയില്‍ ഇല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ജുലൈ 31ന് മുമ്പ് എല്ലാവരും റിട്ടേണ്‍ സമര്‍പ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും റവന്യൂ സെക്രട്ടറി തരുണ്‍ ബജാജ് പറഞ്ഞു.

ജൂലൈ 20 വരെയുള്ള കണക്ക് അനുസരിച്ച് 2.3 കോടി പേര്‍ റിട്ടേണ്‍ സമര്‍പ്പിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 5.89 കോടി പേരാണ് റിട്ടേണ്‍ നല്‍കിയത്. കഴിഞ്ഞ തവണ റിട്ടേണ്‍ നല്‍കുന്നതിനുള്ള തീയതി ഡിസംബര്‍ 31 വരെ നീട്ടിയിരുന്നു.

തീയതി നീട്ടുമെന്ന ധാരണയിലായിരിക്കാം പലരും റിട്ടേണ്‍ സമര്‍പ്പിക്കാന്‍ വൈകുന്നതെന്ന് തരുണ്‍ ബജാജ് പറഞ്ഞു. ഈയടുത്ത ദിവസങ്ങളില്‍ റിട്ടേണുകളുടെ എണ്ണം കൂടിയിട്ടുണ്ട്. ദിനംപ്രതി 15 ലക്ഷം മുതല്‍ 18 ലക്ഷം വരെ റിട്ടേണുകളാണ് ഫയല്‍ ചെയ്യുന്നത്. ഇത് 25 ലക്ഷം മുതല്‍ 30 ലക്ഷം വരെ ആവുമെന്ന് പ്രതീക്ഷിക്കുന്നതായും റവന്യൂ സെക്രട്ടറി പറഞ്ഞു. 

അവസാന നിമിഷം റിട്ടേണ്‍ സമര്‍പ്പിക്കുന്ന നിരവധി പേരുണ്ട്. കഴിഞ്ഞ തവണ പത്തു ശതമാനത്തോളം റിട്ടേണുകളാണ് അവസാന ദിവസം ഫയല്‍ ചെയ്തത്. ഇത്തവണ ഒരു കോടി വരെ റിട്ടേണ്‍ അവസാന നിമിഷം എത്താന്‍ സാധ്യതയുണ്ടെന്നാണ് വകുപ്പ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം

സ്വര്‍ണവില കുറഞ്ഞു, പത്തുദിവസത്തിനിടെ ഇടിഞ്ഞത് 1250 രൂപ; 53,000ന് മുകളില്‍ തന്നെ

'സംവരണം നിര്‍ത്തലാക്കും'; അമിത് ഷായുടെ പേരില്‍ വ്യാജ വീഡിയോ; കേസെടുത്ത് ഡല്‍ഹി പൊലീസ്

വില്ല്യംസന്‍ നയിക്കും; ടി20 ലോകകപ്പിനുള്ള ന്യൂസിലന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു

കണ്ണൂരില്‍ സ്‌കൂട്ടറും ട്രാവലറും കൂട്ടിയിടിച്ചു; നഴ്‌സിങ് വിദ്യാര്‍ഥി മരിച്ചു