ധനകാര്യം

വായ്പാഭാരം ഉയര്‍ന്നേക്കും, പലിശനിരക്ക് ഉയര്‍ത്താന്‍ സാധ്യത; റിസര്‍വ് ബാങ്കിന്റെ നിര്‍ണായക യോഗം ആരംഭിച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്കിന്റെ സാമ്പത്തികകാര്യ നയ സമിതിയുടെ മൂന്ന് ദിവസത്തെ യോഗം ആരംഭിച്ചു. പണപ്പെരുപ്പനിരക്ക് ഉയര്‍ന്നുനില്‍ക്കുന്ന പശ്ചാത്തലത്തില്‍ രണ്ടു മാസം കൂടുമ്പോള്‍ ചേരുന്ന യോഗത്തെ ഏറെ ആകാംക്ഷയോടെ സാമ്പത്തികരംഗം ഉറ്റുനോക്കുന്നത്. 

പണപ്പെരുപ്പനിരക്ക് പിടിച്ചുനിര്‍ത്താന്‍ വീണ്ടും അടിസ്ഥാന പലിശനിരക്കില്‍ മാറ്റം വരുത്തുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. കഴിഞ്ഞ തവണ അപ്രതീക്ഷിതമായി ചേര്‍ന്ന യോഗത്തില്‍ 40 ബേസിക് പോയന്റിന്റെ വര്‍ധന വരുത്തിയിരുന്നു. ഇത്തവണ 25 മുതല്‍ 50 ബേസിക് പോയന്റിന്റെ വരെ വര്‍ധന വരുത്തിയേക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

പണപ്പെരുപ്പനിരക്ക് അടുത്തിടെയുള്ള ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്. ചില്ലറ വിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പനിരക്ക് ഏപ്രിലില്‍ 7.9 ശതമാനമായാണ് ഉയര്‍ന്നത്. ഈ സാഹചര്യത്തില്‍ വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ മുഖ്യ പലിശനിരക്ക് റിസര്‍വ് ബാങ്ക് ഉയര്‍ത്തിയേക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. 

ഇത് ബാങ്കുകളുടെ പലിശനിരക്ക് ഉയരാനും കാരണമായേക്കും. ഭവന, വാഹന, വ്യക്തിഗത വായ്പകള്‍ കൂടുതല്‍ ചെലവേറിയതാകാന്‍ സാധ്യതയുണ്ടെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആലുവ ​ഗുണ്ടാ ആക്രമണം: നാലുപേർ പിടിയിൽ; ബൈക്കിലും കാറിലുമെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു

ഗ്ലാമര്‍ ഷോ നിര്‍ത്തി ഇനി എപ്പോഴാണ് അഭിനയിക്കുന്നത്?; മറുപടിയുമായി മാളവിക മോഹനന്‍

സ്വര്‍ണവിലയില്‍ കനത്ത ഇടിവ്; ഒറ്റയടിക്ക് കുറഞ്ഞത് 800 രൂപ

ഗേറ്റ് അടയ്ക്കുന്നതിനിടെ മിന്നലേറ്റു; കശുവണ്ടി ഫാക്ടറി വാച്ചര്‍ മരിച്ചു

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം