ധനകാര്യം

കീശ ചോരുന്നു!; പണപ്പെരുപ്പനിരക്ക് റെക്കോര്‍ഡ് ഉയരത്തില്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്ത് മൊത്തവിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പനിരക്ക് റെക്കോര്‍ഡ് ഉയരത്തില്‍. മെയ് മാസത്തില്‍ 15.88 ശതമാനമായാണ് നിരക്ക് ഉയര്‍ന്നത്. ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റവും അസംസ്‌കൃത എണ്ണയുടെ വില ഉയര്‍ന്നു നില്‍ക്കുന്നതുമാണ് മൊത്തവിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പനിരക്കിനെ സ്വാധീനിച്ചത്.

ഏപ്രിലില്‍ 15.08 ശതമാനമായിരുന്നു പണപ്പെരുപ്പനിരക്ക്. കഴിഞ്ഞവര്‍ഷം മെയില്‍ 13.11 ശതമാനമായിരുന്നു പണപ്പെരുപ്പനിരക്ക്. ഇതില്‍ നിന്ന് കുത്തനെയുള്ള വര്‍ധനയാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. 2012 മുതല്‍ പുതിയ രീതിയിലാണ് പണപ്പെരുപ്പനിരക്ക് തയ്യാറാക്കുന്നത്. 2012ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പണപ്പെരുപ്പനിരക്കാണിത്.

തുടര്‍ച്ചയായ 14-ാമത്തെ മാസമാണ് മൊത്തവിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പനിരക്ക് ഇരട്ട സംഖ്യയില്‍ നില്‍ക്കുന്നത്. ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റമാണ് പണപ്പെരുപ്പനിരക്ക് ഉയര്‍ന്നുനില്‍ക്കാന്‍ മുഖ്യ കാരണമെന്ന് വിദഗ്ധര്‍ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല