ധനകാര്യം

ഭവന വായ്പയ്ക്ക് ചെലവേറും; എസ്ബിഐ പലിശനിരക്ക് വീണ്ടും ഉയര്‍ത്തി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ എംസിഎല്‍ആര്‍ അധിഷ്ഠിത വായ്പാനിരക്ക് വീണ്ടും വര്‍ധിപ്പിച്ചു. ഭവനവായ്പയ്ക്കുള്ള കുറഞ്ഞ പലിശനിരക്കിലും മാറ്റം വരുത്തി. പണപ്പെരുപ്പം കുറയ്ക്കാന്‍ റിസര്‍വ് ബാങ്ക് മുഖ്യപലിശനിരക്ക് വര്‍ധിപ്പിച്ചതിന് പിന്നാലെയാണ് എസ്ബിഐയുടെ നടപടി. പലിശനിരക്കിലെ മാറ്റങ്ങള്‍ ഇന്നുമുതല്‍ പ്രാബല്യത്തില്‍ വരും.

നിലവില്‍ ഒരു വര്‍ഷം വരെ കാലാവധിയുള്ള വായ്പകളുടെ എംസിഎല്‍ആര്‍ അധിഷ്ഠിത പലിശനിരക്ക് 7.20 ശതമാനമാണ്. ഇത് 7.40 ശതമാനമായാണ് ഉയര്‍ത്തിയത്. ഭവന, വാഹന, വ്യക്തിഗത വായ്പകള്‍ എംസിഎല്‍ആറിനെ അടിസ്ഥാനമാക്കിയാണ്. റിപ്പോനിരക്കില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ക്ക് അനുസരിച്ചാണ് എംസിഎല്‍ആര്‍ നിരക്കില്‍ മാറ്റം വരുത്തുന്നത്.

ഭവനവായ്പകള്‍ക്കുള്ള കുറഞ്ഞ പലിശനിരക്ക് 7.55 ശതമാനമായാണ് ഉയര്‍ത്തിയത്. സിബില്‍ സ്‌കോര്‍ എണ്ണൂറോ, അതില്‍ കൂടുതലോ ഉള്ളവര്‍ക്കാണ് ഈ നിരക്കില്‍ ഭവനവായ്പ ലഭിക്കുക. 750നും 799നും ഇടയില്‍ സിബില്‍ സ്‌കോര്‍ ഉള്ളവര്‍ക്ക് 7.65 ശതമാനമാണ് പലിശനിരക്ക്. സിബില്‍ സ്‌കോര്‍ കുറയുന്നതിന് അനുസരിച്ച് പലിശനിരക്ക് കൂടും. റിപ്പോയെ അടിസ്ഥാനമാക്കിയുള്ള വായ്പാനിരക്കും വര്‍ധിപ്പിച്ചിട്ടുണ്ട്. 7.15 ശതമാനമായാണ് വര്‍ധിപ്പിച്ചത്.നിലിവില്‍ ഇത് 6.65 ശതമാനമാണ്. ക്രെഡിറ്റ് റിസ്‌ക് പ്രീമിയം ഒഴികെയുള്ള നിരക്കാണിത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കനത്ത മഴ, മൂവാറ്റുപുഴയിൽ 3 കാറുകൾ കൂട്ടിയിടിച്ചു; 10 പേർക്ക് പരിക്ക്, 4 പേരുടെ നില ​ഗുരുതരം

മഴ മാറി, കളി 16 ഓവര്‍; കൊല്‍ക്കത്ത- മുംബൈ പോരാട്ടം തുടങ്ങി

കിടപ്പുരോഗിയായ അച്ഛനെ ഉപേക്ഷിച്ച മകനെതിരെ കേസ്; റിപ്പോര്‍ട്ട് തേടി മന്ത്രി

കാറിൽ കടത്താൻ ശ്രമം; കാസർക്കോട് വൻ സ്വർണ വേട്ട

പ്രധാനമന്ത്രിയുമായി തുറന്ന സംവാദത്തിന് തയ്യാറാണ്, ക്ഷണം സ്വീകരിച്ച് രാഹുല്‍ ഗാന്ധി