ധനകാര്യം

1500ലധികം സ്‌ക്രീനുകള്‍, രാജ്യത്തെ ഏറ്റവും വലിയ മള്‍ട്ടിപ്ലെക്‌സ് ശൃംഖല; പിവിആറും ഐനോക്‌സും ലയിക്കുന്നു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും വലിയ മള്‍ട്ടിപ്ലെക്‌സ് ശൃംഖല ഒരുക്കാന്‍ പ്രമുഖ കമ്പനികളായ പിവിആറും ഐനോക്‌സ് ലെഷറും ഒന്നിക്കുന്നു. പിവിആര്‍ ഐനോക്‌സ് ലിമിറ്റഡ് എന്ന പേരില്‍ പുതിയ കമ്പനിക്ക് തുടക്കമിടുന്നതിന്  ലയനത്തിന് ഇരുകമ്പനികളുടെയും ബോര്‍ഡുകള്‍ അംഗീകാരം നല്‍കി. ഇതോടെ രാജ്യത്ത് 1500ലധികം മള്‍ട്ടിപ്ലെക്‌സ് സ്‌ക്രീനുകള്‍ ഉള്ള സ്ഥാപനമായി ഇതുമാറും.

നിലവിലുള്ള സ്‌ക്രീനുകളുടെ ബ്രാന്‍ഡ് നെയിം മാറില്ല. ലയനത്തിന് ശേഷം തുടങ്ങുന്ന പുതിയ മള്‍ട്ടിപ്ലെക്‌സുകള്‍ പിവിആര്‍ ഐനോക്‌സ്് എന്ന പേരിലാകും അറിയപ്പെടുക. 

ലയനത്തിന് ശേഷം വരുന്ന പുതിയ കമ്പനിയില്‍ ഐനോക്‌സ് സ്ഥാപന ഉടമകള്‍ക്ക് 16.66 ശതമാനം ഓഹരി പങ്കാളിത്തം ഉണ്ടാകും. പിവിആറിന്റെ സ്ഥാപകര്‍ക്ക് 10.62 ശതമാനമായിരിക്കും ഓഹരിപങ്കാളിത്തം. നിലവില്‍ 72 നഗരങ്ങളിലായി 675 സ്‌ക്രീനുകളാണ് ഐനോക്‌സ് കൈകാര്യം ചെയ്യുന്നത്. പിവിആറിന് 73 നഗരങ്ങളിലായി 871 സ്‌ക്രീനുകളുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍; ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍

ഹെല്‍മെറ്റ് ധരിച്ചത് കൊണ്ട് മാത്രം കാര്യമില്ല!, ആഘാതം കുറയ്ക്കാന്‍ ഇക്കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കണം; മുന്നറിയിപ്പ്

തുടക്കത്തില്‍ പതറി, രക്ഷകനായി ക്യാപ്റ്റന്‍, 63 റണ്‍സുമായി പുറത്താകാതെ സാം കറന്‍; സഞ്ജുവിനും സംഘത്തിനും വീണ്ടും തോല്‍വി

മംഗലപ്പുഴ പാലത്തിൽ അറ്റകുറ്റപ്പണി; ആലുവ ദേശീയപാതയിൽ നാളെ മുതല്‍ 20 ദിവസം ​ഗതാ​ഗത നിയന്ത്രണം

ഇല്ലിക്കൽ കല്ല് സന്ദർശിച്ച് മടങ്ങിയ കുടുംബത്തിന്റെ സ്കൂട്ടർ മറിഞ്ഞു; ഒരു വയസ്സുകാരി മരിച്ചു