ധനകാര്യം

കേരളത്തിൽ പെട്രോളിന് 10രൂപ 40 പൈസ കുറയും; ഡീസലിന് 7രൂപ 36 പൈസ 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോൾ ലിറ്ററിന് 10 രൂപ 40 പൈസയും ഡീസലിന് 7 രൂപ 36 പൈസയും കുറയും. പെട്രോളിന്‍റെയും ഡീസലിന്‍റെ കേന്ദ്ര എക്സൈസ് നികുതി കുറച്ചതിനാലാണ് ഇന്ധനവിലയിൽ മാറ്റം. നികുതിയില്‍ പെട്രോളിന് എട്ട് രൂപയും ഡീസലിന് ആറു രൂപയുമാണ് കുറച്ചത്. 

കേന്ദ്രസർക്കാർ എക്സൈസ് തീരുവ കുറച്ച സാഹചര്യത്തിൽ സംസ്ഥാന സർക്കാരും നികുതി കുറയ്ക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ പറഞ്ഞു. ഇന്ധനവില കുറയ്ക്കാൻ എൽഡിഎഫ് സർക്കാർ വിസമ്മതിച്ചാൽ ബിജെപി പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. "മറ്റ് സംസ്ഥാനങ്ങൾ നികുതി കുറച്ചപ്പോൾ കേരള സർക്കാർ പൊതുജനങ്ങളെ കൊള്ളയടിക്കുകയാണ്. കഴിഞ്ഞ തവണ കേന്ദ്രം ഇന്ധനവില കുറച്ചപ്പോഴും സംസ്ഥാനം കുറച്ചില്ല. സംസ്ഥാന സർക്കാർ നികുതി കുറയ്ക്കുകയും ബസ്-ടാക്സി ചാർജുകൾ കുറയ്ക്കുകയും വേണം," സുരേന്ദ്രൻ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

ഉഷ്ണ തരംഗം തുടരും; പാലക്കാട് ഓറഞ്ച് അലര്‍ട്ട്, കൊല്ലത്തും തൃശൂരും മഞ്ഞ അലര്‍ട്ട്; 'കള്ളക്കടലില്‍' ജാഗ്രത

റിച്ച ഛദ്ദയുടെ നിറവയറില്‍ ചുംബിച്ച് രേഖ; വിഡിയോ വൈറല്‍

45,000 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫര്‍, ഫോണുകള്‍ക്ക് 'വാരിക്കോരി' ഡിസ്‌ക്കൗണ്ട്; ആമസോണ്‍ ഗ്രേറ്റ് സമ്മര്‍ സെയില്‍ മെയ് രണ്ടു മുതല്‍

ഫുള്‍-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ത്രീ-സ്പോക്ക് സ്റ്റിയറിംഗ് വീലുകള്‍; വരുന്നു എക്‌സ് യുവി 300ന്റെ 'വല്ല്യേട്ടന്‍', വിശദാംശങ്ങള്‍- വീഡിയോ