ധനകാര്യം

രൂപ വീണ്ടും തളരുമോ?; അമേരിക്കന്‍ കേന്ദ്രബാങ്ക് വീണ്ടും പലിശനിരക്ക് ഉയര്‍ത്തി 

സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക്: അമേരിക്കയിലെ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് വീണ്ടും പലിശനിരക്ക് ഉയര്‍ത്തി. പണപ്പെരുപ്പം നിയന്ത്രണ വിധേയമാക്കുക എന്ന ലക്ഷ്യത്തോടെ തുടര്‍ച്ചയായി നാലാം തവണയാണ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് ഉയര്‍ത്തിയത്. 

വായ്പാനിരക്കില്‍ മുക്കാല്‍ ശതമാനത്തിന്റെ വര്‍ധനയാണ് വരുത്തിയത്. 1980ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പണപ്പെരുപ്പമാണ് രാജ്യം നേരിടുന്നത്. ഇത് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഈ വര്‍ഷം ഇതുവരെ ആറുതവണയാണ് പലിശനിരക്ക് ഉയര്‍ത്തിയത്. ഇതോടെ വായ്പാനിരക്ക് 3.75  ശതമാനം മുതല്‍ നാലുശതമാനം വരെയായി. 2008 ജനുവരിക്ക് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പലിശനിരക്കാണ് ഇത്.

അമേരിക്കന്‍ കേന്ദ്രബാങ്ക് പലിശനിരക്ക് ഉയര്‍ത്തിയതോടെ ഡോളര്‍ വീണ്ടും ശക്തിയാര്‍ജ്ജിക്കും. ഇതോടെ ഇന്ത്യന്‍ ആഭ്യന്തര വിപണിയിലെ വിദേശ നിക്ഷേപം പുറത്തേയ്ക്ക് ഒഴുകിയേക്കും. രൂപ വീണ്ടും ദുര്‍ബലമാകാന്‍ ഇത് കാരണമാകുമോ എന്ന് സാമ്പത്തിക വിദഗ്ധര്‍ ആശങ്കപ്പെടുന്നുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കു ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല