ധനകാര്യം

ആധാര്‍ കാര്‍ഡ് കൈവശമുണ്ടോ?; 'അഞ്ചുലക്ഷത്തോളം രൂപയുടെ കേന്ദ്രസര്‍ക്കാര്‍ വായ്പ', വിശദീകരണം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സര്‍ക്കാരിന്റെ വിവിധ സേവനങ്ങള്‍ക്ക് തിരിച്ചറിയല്‍ രേഖയായി മുഖ്യമായി ചോദിക്കുന്നത് ആധാറാണ്. ഇപ്പോള്‍ ആധാറുമായി ബന്ധപ്പെട്ട് സോഷ്യല്‍മീഡിയയില്‍ അടക്കം ഒരു സന്ദേശം വ്യാപകമായാണ് പ്രചരിക്കുന്നത്. ആധാര്‍ കാര്‍ഡ് കൈവശമുള്ളവര്‍ക്ക് അഞ്ചുലക്ഷത്തോളം രൂപ കേന്ദ്രസര്‍ക്കാര്‍ വായ്പയായി നല്‍കുമെന്നതാണ് പോസ്റ്റ്. ഇത് വ്യാജമാണെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

ആധാര്‍ കാര്‍ഡ് കൈവശമുള്ളവര്‍ക്ക് വായ്പയായി 4,78,000 രൂപ കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുമെന്നതാണ് സോഷ്യല്‍മീഡിയയില്‍ അടക്കം പ്രചരിക്കുന്ന സന്ദേശത്തിന്റെ ഉള്ളടക്കം. ഇത് വ്യാജമാണെന്ന് കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്ട് ചെക്ക് അറിയിച്ചു.

ഇത്തരത്തില്‍ ഒരു പദ്ധതി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടില്ല. അന്വേഷണത്തില്‍ വായ്പയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്ന് തിരിച്ചറിഞ്ഞു. ഇത്തരം സന്ദേശം പ്രചരിക്കുന്നതില്‍ നിന്ന് എല്ലാവരും വിട്ടുനില്‍ക്കണമെന്നും പിഐബി അഭ്യര്‍ഥിച്ചു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല