ധനകാര്യം

എത്തനോള്‍ ചേര്‍ക്കാത്ത പെട്രോളിന് രണ്ടു രൂപ അധിക നികുതി; അടുത്ത മാസം മുതല്‍ ഈടാക്കും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: എത്തനോളോ മറ്റ് ജൈവ ഇന്ധനമോ കലര്‍ത്താത്ത പെട്രോളിന് രണ്ടു രൂപ അധിക നികുതി ഈടാക്കാനുള്ള തീരുമാനം നടപ്പാക്കുന്നത് കേന്ദ്ര സര്‍ക്കാര്‍ ഒരു മാസത്തേക്കു നീട്ടി. നവംബര്‍ ഒന്നു മുതല്‍ പുതിയ നികുതി ഈടാക്കുമെന്ന് ധനമന്ത്രാലയം വിജ്ഞാപനമിറക്കി.

ജൈവ ഇന്ധനം ചേര്‍ക്കാത്ത പെട്രോളിന് രണ്ടു രൂപ അധിക നികുതി ഈടാക്കുമെന്ന് കഴിഞ്ഞ ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചിരുന്നു. ഇന്നു മുതല്‍ ഇതു നടപ്പാക്കാനായിരുന്നു തീരുമാനം. ഇതിനുള്ള സംവിധാനമൊരുക്കുന്നതിന് കമ്പനികള്‍ക്ക് സമയം നല്‍കുന്നതിന്റെ ഭാഗമായാണ് ഒരു മാസം കൂടി നീട്ടി നല്‍കിയത്. 

പത്തു ശതമാനം എത്തനോളാണ് രാജ്യത്ത് പെട്രോളിനൊപ്പം ചേര്‍ക്കുന്നത്. ഇതുവരെ ഇറക്കുമതി ഗണ്യമായി കുറയ്ക്കാനാവുമെന്നാണ് കണക്കാക്കുന്നത്. ഡീസലില്‍ പരീക്ഷണാടിസ്ഥാനത്തില്‍ എത്തനോള്‍ ചേര്‍ക്കുന്നുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സോളാര്‍ സമരം പെട്ടെന്ന് അവസാനിച്ചത് എങ്ങനെയാണ്? മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്റെ വെളിപ്പെടുത്തല്‍

ഫഹദ് ഫാസിലും ജീത്തു ജോസഫും ഒന്നിക്കുന്നു: ആവേശത്തിൽ ആരാധകർ

കർശനമായ ഭക്ഷണക്രമം, രണ്ടാഴ്ച കൊണ്ട് കുറച്ചത് 10 കിലോ; കുറിപ്പുമായി പാർവതി

തലസ്ഥാനത്ത് ശക്തമായ മഴ; ഒരു മണിക്കൂറില്‍ പെയ്തത് 52 മില്ലിമീറ്റര്‍, താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തില്‍

ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് തീപിടിത്തം; വീഡിയോ