ധനകാര്യം

വാട്‌സ് ആപ്പിലൂടെ ബാങ്കിങ് സേവനം; ചെയ്യേണ്ടത് ഇത്രമാത്രം, സംവിധാനവുമായി പിഎന്‍ബി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പൊതുമേഖല ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്കും വാട്‌സ് ആപ്പിലൂടെ ബാങ്കിങ് സേവനം നടത്താനുള്ള സംവിധാനം അവതരിപ്പിച്ചു. +919264092640 എന്ന പിഎന്‍ബി വാട്‌സ് ആപ്പ് നമ്പര്‍ മൊബൈലില്‍ സേവ് ചെയ്ത് ബാങ്കിങ് സേവനം പ്രയോജനപ്പെടുത്താന്‍ കഴിയുന്നവിധമാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്. എസ്ബിഐയും സമാനമായ സേവനം ആരംഭിച്ചിട്ടുണ്ട്.

ആന്‍ഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളില്‍ പ്രവര്‍ത്തിക്കുന്ന മൊബൈലുകളില്‍ സേവനം ലഭ്യമാവും. പിഎന്‍ബി വാട്‌സ് ആപ്പ് നമ്പര്‍ സേവ് ചെയ്ത ശേഷം hi/hello എന്നിങ്ങനെ ഏതെങ്കിലും ഒന്ന് ടൈപ്പ് ചെയ്ത് ആശയവിനിമയം നടത്തിയ ശേഷമാണ് സേവനം ലഭിക്കുക. പിഎന്‍ബി പ്രൊഫൈല്‍ പേരിനൊപ്പം പച്ച ടിക് കൂടി ഉണ്ടോ എന്ന് ഉറപ്പുവരുത്തിയ ശേഷമേ നടപടികളുമായി മുന്നോട്ടുപോകാന്‍ പാടുള്ളൂ.

ബാലന്‍സ് അടക്കം സാമ്പത്തികേതര സേവനങ്ങളാണ് വാട്‌സ് ആപ്പ് വഴി ബാങ്ക് ലഭ്യമാക്കുന്നത്. അവസാന അഞ്ചു ഇടപാടുകള്‍, ചെക്ക് ബുക്കിനായി അപേക്ഷിക്കല്‍ തുടങ്ങിയവയാണ് മറ്റു സേവനങ്ങള്‍. ഇതിന് പുറമേ അക്കൗണ്ട് ഉടമയ്ക്കും മറ്റുള്ളവര്‍ക്കും ഓണ്‍ലൈന്‍ അക്കൗണ്ട് ഓപ്പണിങ്, ബാങ്ക് നിക്ഷേപ വിവരങ്ങള്‍ അന്വേഷിക്കല്‍, ഡിജിറ്റല്‍ പ്രൊഡക്ടുകള്‍, എന്‍ആര്‍ഐ സേവനങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട വിവരങ്ങളും വാട്‌സ് ആപ്പ് വഴി ബാങ്ക് ലഭ്യമാക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ

ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍: ബെര്‍ണാഡ് ഹില്‍ അന്തരിച്ചു

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്