ധനകാര്യം

ഭവന വായ്പാനിരക്കില്‍ മുക്കാല്‍ ശതമാനം വരെ ഇളവ്, പ്രോസസിംഗ് ഫീസ് ഒഴിവാക്കി; ദീപാവലി ഓഫറുമായി ബാങ്കുകള്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ദീപാവലിയോടനുബന്ധിച്ച് ബാങ്കുകള്‍ ഉള്‍പ്പെടെ വിവിധ ധനകാര്യ സ്ഥാപനങ്ങള്‍ ഭവന വായ്പാനിരക്ക് കുറച്ചു. പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ ഭവന വായ്പാനിരക്കില്‍ കാല്‍ശതമാനത്തിന്റെ വരെ കുറവാണ് പ്രഖ്യാപിച്ചത്. പലിശനിരക്ക് 8.40 ശതമാനത്തില്‍ തുടങ്ങുന്ന ഭവനവായ്പകള്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക.

ഭവനവായ്പയുടെ കൂടെ മറ്റൊരു വായ്പ കൂടി അനുവദിക്കുന്ന ടോപ്പ്- അപ്പ് വായ്പകള്‍ക്ക് 0.15 ശതമാനത്തിന്റെ ഇളവാണ് പ്രഖ്യാപിച്ചത്. വസ്തുവിന്മേലുള്ള വായ്പകള്‍ക്ക് 0.30 ശതമാനത്തിന്റെ ഇളവും ലഭിക്കും. 2023 ജനുവരി വരെ ഭവനവായ്പകള്‍ക്കുള്ള പ്രോസസിംഗ് ഫീസ് എസ്ബിഐ ഒഴിവാക്കിയതാണ് മറ്റൊരു ഓഫര്‍.

ഭവന വായ്പയുടെ പലിശനിരക്കില്‍ 30 മുതല്‍ 70 ബേസിക് പോയന്റിന്റെ വരെ കുറവാണ് ബാങ്ക് ഓഫ് മഹാരാഷ്ട്ര വരുത്തിയത്. വര്‍ഷം കുറഞ്ഞത് എട്ടുശതമാനം പലിശനിരക്കില്‍ വായ്പ ലഭിക്കാനുള്ള സാഹചര്യമാണ് ബാങ്ക് ഒരുക്കിയത്.

പ്രമുഖ ധനകാര്യ സ്ഥാപനമായ എച്ച്ഡിഎഫ്‌സിയും ദീപാവലി ഓഫര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ക്രെഡിറ്റ് സ്‌കോര്‍ 750 ഉം അതില്‍ കൂടുതലും ഉള്ള ഇടപാടുകാര്‍ക്ക് 8.4 ശതമാനം പലിശനിരക്കില്‍ ഭവനവായ്പ അനുവദിക്കുമെന്നാണ് ബാങ്ക് പ്രഖ്യാപിച്ചിരിക്കുന്നത്. നവംബര്‍ 30 വരെയാണ് ഈ ഓഫര്‍. നിലവില്‍ എച്ച്ഡിഎഫ്‌സിയുടെ ഭവനവായ്പയുടെ പലിശനിരക്ക് 8.60 ശതമാനം മുതല്‍ ഒന്‍പത് ശതമാനം വരെയാണ്. ബജാജ് ഹൗസിങ് ഫിനാന്‍സ് ലിമിറ്റഡും ഭവന വായ്പാനിരക്കില്‍ കുറവു വരുത്തിയിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിജെപിക്ക് 400 സീറ്റ് ലഭിച്ചാല്‍ മഥുരയിലും വാരാണസിയിലും ക്ഷേത്രങ്ങള്‍; പാക് അധീന കശ്മീര്‍ ഇന്ത്യയുടേതാകും: ഹിമന്ത

ഹൃദയത്തിന്റെ ഭാഷയില്‍ സി.കെ ജാനുവിന്റെ ആത്മകഥ

'സുദേവ് നായരുടെ അഭിനയം തന്നേക്കാള്‍ മുന്നിലെന്നു ടൊവിനോയ്ക്കു തോന്നി'; 'വഴക്കി'ല്‍ പുതിയ വെളിപ്പെടുത്തല്‍

ഗൂഗിള്‍ മാപ്പിട്ട് ഗോശ്രീ പാലം കാണാന്‍ പോയി, റഷ്യന്‍ പൗരന്‍ എത്തിയത് വല്ലാര്‍പാടം ടെര്‍മിനലില്‍; അറസ്റ്റ്

ആരോഗ്യനില പെട്ടെന്ന് വഷളായി, നടി രാഖി സാവന്ത് ആശുപത്രിയിൽ