ധനകാര്യം

ഗ്യാസ് ബുക്ക് ചെയ്യുമ്പോള്‍ ഒടിപി; നാളെ മുതല്‍ നാലു മാറ്റങ്ങള്‍; അറിയേണ്ടതെല്ലാം 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സാമ്പത്തിക ഇടപാടുകളില്‍ അടക്കം നാലുമാറ്റങ്ങളാണ് നവംബര്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരുന്നത്. ഇന്‍ഷുറന്‍സ് പോളിസികള്‍ക്ക് കെവൈസി നിര്‍ബന്ധമാക്കിയതാണ് ഇതില്‍ പ്രധാനം.

നവംബര്‍ ഒന്നുമുതല്‍ എല്ലാ ആരോഗ്യ, ജനറല്‍ ഇന്‍ഷുറന്‍സ് പോളിസികള്‍ക്ക് കെവൈസി നിര്‍ബന്ധമാണെന്ന് ഐആര്‍ഡിഎ അറിയിച്ചു. നിലവില്‍ ഇത് സ്വമേധയാ നല്‍കിയാല്‍ മതിയായിരുന്നു. സമയപരിധി നീട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

എല്‍പിജി സിലിണ്ടറുകള്‍ ബുക്ക് ചെയ്യുമ്പോള്‍ ഉപയോക്താവിന് ഒടിപി നമ്പര്‍ ലഭിക്കും. ഉപഭോക്താവിന്റെ അംഗീകൃത ഫോണിലേക്കാണ് ഒടിപി കൈമാറുന്നത്. നവംബര്‍ ഒന്നുമുതല്‍ എല്‍പിജി സിലിണ്ടര്‍ വീട്ടുപടിക്കല്‍ വിതരണം ചെയ്യുമ്പോള്‍ ഉപഭോക്താവ് ഒടിപി കൈമാറണം. 

അഞ്ചുകോടിയില്‍ താഴെ വിറ്റുവരവുള്ള നികുതിദായകര്‍ ജിഎസ്ടി റിട്ടേണില്‍ നിര്‍ബന്ധമായി എച്ച്എസ്എന്‍ കോഡ് നല്‍കണം. നാലക്ക നമ്പറാണ് എച്ച്എസ്എന്‍ കോഡ്. 

വിവിധ ദീര്‍ഘദൂര ട്രെയിനുകളുടെ പുതുക്കിയ ടൈംടേബിള്‍ നവംബര്‍ ഒന്നിന് നിലവില്‍ വരും. 13000 യാത്രാ ട്രെയിനുകളുടെയും 7000 ചരക്കുതീവണ്ടികളുടെയും ടൈംടേബിളാണ് പുതുക്കിയത്. 30 രാജധാനി ട്രെയിനുകളുടെ ടൈംടേബിളിലും മാറ്റം ഉണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല