ധനകാര്യം

അക്ഷയ തൃതീയ നാളെ; സ്വർണവില വീണ്ടും 45,000ലേക്ക് 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും കൂടി. അക്ഷയ തൃതീയയ്ക്ക് ഒരു ദിവസം മാത്രം അവശേഷിക്കേയാണ് സ്വർണവില വർധിച്ച് വീണ്ടും 45000ന് അരികിൽ എത്തിയത്. ഇന്ന് 160 രൂപ വർധിച്ച് ഒരു പവൻ സ്വർണത്തിന്റെ വില 44,840 രൂപയായി. ​ഗ്രാമിന് 20 രൂപയാണ് ഉയർന്നത്. 5605 രൂപയാണ് ഒരു ​ഗ്രാം സ്വർണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തിൽ 44,000 രൂപയായിരുന്നു സ്വർണവില. 14ന് 45,320 രൂപയായി ഉയർന്ന് ഈ മാസത്തെ ഏറ്റവും ഉയർന്ന നിലവാരത്തിൽ എത്തി. പിന്നീടുള്ള ദിവസങ്ങളിൽ വില താഴുന്ന പ്രവണതയാണ് ദൃശ്യമായത്. എന്നാൽ ഒരു പരിധിക്ക് താഴെ വില കുറയില്ല എന്ന സൂചന നൽകിയാണ് സ്വർണവില വീണ്ടും തിരിച്ചുകയറുന്നത്.

ഓഹരിവിപണിയിലെ അസ്ഥിരതയും അമേരിക്കയിലെ ബാങ്ക് തകർച്ചയുമാണ് സ്വർണവിലയെ സ്വാധീനിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയിലാണ് സ്വർണത്തിലേക്ക് കൂടുതൽ പേർ എത്തുന്നത്.

ഈ വാർത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പന്തീരങ്കാവ് ഗാര്‍ഹിക പീഡനം: പ്രതി രാഹുലിന്റെ സുഹൃത്ത് രാജേഷ് അറസ്റ്റില്‍

'ആ സീനിൽ വണ്ടി ചതിച്ചു! എനിക്ക് ടെൻഷനായി, അഞ്ജന പേടിച്ചു'; ടർബോ ഷൂട്ടിനിടയിൽ പറ്റിയ അപകടത്തെക്കുറിച്ച് മമ്മൂട്ടി

ഈ ബ്ലൈന്‍ഡ് സ്‌പോട്ടുകള്‍ ശ്രദ്ധിക്കണം; അപകടങ്ങള്‍ കുറയ്ക്കാന്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ മുന്നറിയിപ്പ്

പെണ്‍കുട്ടികളെ പ്രണയനാടകത്തില്‍ കുടുക്കും, വീഴ്ത്താന്‍ ഇമോഷണല്‍ കാര്‍ഡും; അഞ്ജലി കൊലക്കേസിലെ പ്രതി ഗിരീഷ് കൊടുംക്രിമിനല്‍

തൃശൂരില്‍ കടന്നല്‍ കുത്തേറ്റ് പ്ലസ് ടു വിദ്യാര്‍ഥി മരിച്ചു