ധനകാര്യം

യെല്ലാ ഇൻഷുറൻസ് ജനറൽ ഇൻഷുറൻസ് മേഖലയിലേക്ക്; പ്രീമിയം ലക്ഷ്യം 250 കോടി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇൻഷുറൻസ് ബ്രോക്കിങ് സ്ഥാപനമായ യെല്ലാ ഇൻഷുറൻസ് ജനറൽ ഇൻഷുറൻസ് മേഖലയിലേക്കു പ്രവേശിക്കുന്നു. വികവർ എന്ന ബ്രാൻഡ് നാമത്തിൽ പ്രവർത്തിക്കുന്ന കമ്പനി 250 കോടിയുടെ പ്രീമിയമാണ് സാമ്പത്തിക വർഷം ലക്ഷ്യമിടുന്നത്. 

പുതിയ കോ ഫൗണ്ടർ ആയി നിയമിക്കപ്പെട്ട ഫൈസി യുഎസ് ആയിരിക്കും ജനറൽ ഇൻഷുറൻസ് ഡിവിഷനു നേതൃത്വം നൽകുക. വിജയകുമാർ, അരുൺ മോഹനൻ എന്നിവരാണ് കമ്പനിയുടെ മറ്റ് സഹസ്ഥാപകർ.

ശക്തമായ ടീമും മികച്ച സാങ്കേതിക വിദ്യയും തികവുറ്റ വിതരണ ശൃഖലയും ഉള്ളതിനാൽ പ്രീമിയം ലക്ഷ്യം കൈവരിക്കാനാവുമെന്ന് കമ്പനി പ്രതീക്ഷ പ്രകടിപ്പിച്ചു. ഇൻഷുറൻസ് ബിസിനസിൽ സാങ്കേതിക വിദ്യയ്ക്കു നിർണായക സ്ഥാനമണ് ഉള്ളതെന്ന് സ്ഥാപകനും സിഇഒയുമായ വിജയകുമാർ പറഞ്ഞു. ഉപഭോകാതാക്കൾക്ക് ഏറ്റവും മികച്ച സേവനം ഉറപ്പാക്കാൻ ആധുനിക സാങ്കേതിക വിദ്യ കൈവരിക്കുന്നതിന് കമ്പനി മുൻ​ഗണന നൽകുമെന്ന് അദ്ദേഹം അറിയിച്ചു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചെറുകഥകളിലൂടെ വായനക്കാരെ അത്ഭുതപ്പെടുത്തിയ എഴുത്തുകാരി; നൊബേല്‍ ജേതാവ് ആലിസ് മണ്‍റോ അന്തരിച്ചു

ഭക്ഷണത്തിന് മുമ്പും ശേഷവും ചായയും കാപ്പിയും കുടിക്കരുത്!

തൊഴിലാളികളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചു; മില്‍മ സമരം തീര്‍ന്നു

ബാറ്റിങ് നിര തിളങ്ങി; ഡല്‍ഹിക്കെതിരെ ലഖ്‌നൗവിന് 209 റണ്‍സ് വിജയലക്ഷ്യം

തിരുവനന്തപുരത്ത് മകന്റെ അടിയേറ്റ അച്ഛന്‍ മരിച്ചു